BREAKING NEWS

മിഷേലിൻ്റെ കുളിമുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു..!! യുഎസ് സീക്രട്ട് ഏജൻ്റ് മുൻ കാമുകിയെ ഒബാമയുടെ ഹവായ് വീട്ടിലേക്ക് ക്ഷണിച്ചു.. ഓർമക്കുറുപ്പുമായി മുൻ‍ കാമുകി

· · 1 min read
Share: Copied!

വാഷിങ്ടൻ‌: യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സർവീസ് ഏജന്റിനെ കുറിച്ചുള്ള മുൻ കാമുകിയുടെ വെളിപ്പെടുത്തൽ.

2022ലാണ് സംഭവം. ഒബാമയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ തന്റെ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തിയാണ് ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്.

സീക്രട്ട് ഏജന്റിന്റെ കാമുകിയുമായുള്ള ഇടപാട് പുറത്തറിഞ്ഞ അന്നുതന്നെ ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയിൽ നിന്ന് നീക്കുകയും പിന്നീട് ഇയാളെ സർവീസിൽനിന്നു പുറത്താക്കിയെന്നും ഓർമക്കുറിപ്പിൽ പറയുന്നു. അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമായിരുന്നു നടപടി.

‘അണ്ടർകവർ ഹാർട്ട് ബ്രേക്ക് എ മെമ്മോയർ ഓഫ് ട്രസ്റ്റ് ആൻഡ് ട്രോമ’ എന്ന പേരിൽ പുറത്തിറങ്ങിയ ഓർമക്കുറിപ്പിൽ സുരക്ഷ വീഴ്ചയെപ്പറ്റിയുള്ള വിശദാംശങ്ങൾ ഉണ്ടായിരുന്നു. പുസ്തകം പറയുന്നതനുസരിച്ച്, ഓഫിസർ അവളെ സ്ഥലത്തേക്ക് വിളിക്കുന്നതിന് ഒരാഴ്ച മുമ്പ് വീടിൻ്റെ “നിരവധി ഫോട്ടോകൾ” അയച്ചിരുന്നു. പിന്നീടാണ് താൻ അങ്ങോട്ടു പോയത്. അവിടെ മിഷേൽ ഒബാമയുടെ ശുചിമുറിയിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

https://pathramonline.com/archives/238361
ആരും അറിയില്ലെന്നും അറിഞ്ഞാൽ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓർമക്കുറിപ്പിൽ‌ പറയുന്നുണ്ട്. വിവരം അറിഞ്ഞതിനു പിന്നാലെ തന്നെ സീക്രട്ട് ഏജന്റിനെ സസ്പെൻഡ് ചെയ്തു. അന്വേഷണം പൂർത്തിയായ മുറയ്ക്കാണ് സർവീസിൽനിന്നു പുറത്താക്കിയത്.

ഒക്ടോബർ 28 ന് പുറത്തിറങ്ങിയ അവളുടെ ഓർമ്മക്കുറിപ്പിൽ, ഡ്വാനിയൻ ഏജൻ്റിനെ “ഡെയ്ൽ” എന്ന് വിളിച്ചിരിക്കുന്നത്. വിവാഹമോചിതനാണെന്ന് പറഞ്ഞാണ് ഡെയ്ൽ യുവതിയുമായി അടുത്തത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാൽ പിന്നീടാണ് സീക്രട്ട് ഏജന്റ് വിവാഹിതനാണെന്നും തന്നോട് പറഞ്ഞത് നുണയാണെന്നും യുവതി മനസിലാക്കുന്നതെന്നും കാമുകി പുസ്തകത്തിൽ പറയുന്നു.

BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026