അധോലോക ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ്…!!! ജനവിരുദ്ധ ഭരണത്തെ ദ്രാവിഡ മോഡല്‍ എന്ന് വിളിച്ച് ജനങ്ങളെ പറ്റിക്കുന്നു…!!! ഡിഎംകെയ്ക്കെതിരേ ആഞ്ഞടിച്ച് വിജയ്…!! ക്ലൈമാക്‌സ് സീനിലേതിന് സമാനമായ തീപ്പൊരി ഡയലോഗുകള്‍…

വിക്രവാണ്ടി: ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും ആവേശം കൊള്ളിച്ചായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ വിജയുടെ പ്രസംഗം. ‘ഒരു മുടിവോടെ താൻ വന്തിരിക്കേൻ, നോ ലുക്കിങ് ബാക്ക്’ എന്ന വിജയുടെ വാക്കുകള്‍ക്ക് അനുയായികൾ ആര്‍പ്പുവിളികളോടെയാണ് പിന്തുണ അറിയിച്ചത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് സീനിലേതിന് സമാനമായ തീപ്പൊരി ഡയലോഗുകള്‍.. ഇംഗ്ലീഷും തമിഴും കലര്‍ത്തിയ പ്രസംഗം. തോഴാ എന്ന് കേള്‍വിക്കാരെ അഭിസംബോധന. ഓരോ വിഷയത്തിനും ചേരുംവിധത്തില്‍ ശബ്ദത്തിന്റെ ടോണും മോഡുലേഷനും മാറ്റല്‍.

പ്രത്യയശാസ്ത്രപരമായി, ദ്രാവിഡദേശീയതയേയും തമിഴ് ദേശീയതയേയും വേര്‍തിരിച്ചുകാണാന്‍ ശ്രമിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. അവ രണ്ടും ഈ മണ്ണിന്റെ രണ്ട് കണ്ണുകളാണ്. ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തിലേക്ക് നാം നമ്മളെ ചുരുക്കരുത്. മതേതര സാമൂഹിക നീതിയാണ് നമ്മുടെ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുക, വിജയ് പറഞ്ഞു.

രാഷ്ട്രീയത്തിലെ വിജയത്തിന്റെയും പരാജയത്തിന്റെയും കഥകള്‍ വായിച്ചു. തൊഴില്‍ജീവിതം അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയും ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളെ എല്ലാവരെയും വിശ്വസിച്ച്, നിങ്ങളുടെ വിജയ് ആയി എത്തിയിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വിജയ് ഉയര്‍ത്തിയത്. അധോലോക ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജനവിരുദ്ധ ഭരണത്തെ ദ്രാവിഡ മോഡല്‍ എന്ന് വിളിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും വിജയ് ആരോപിച്ചു.

അഭിഷേക് – ഐശ്വര്യ ദാമ്പത്യ പ്രശ്നത്തിന് പിന്നിൽ നിമ്രത് കൗര്‍…? ആദ്യമായി പ്രതികരിച്ച് താരം..!! എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും..?

‘ദൃശ്യം’ സിനിമ മോഡലിൽ ജിം പരിശീലകൻ യുവതിയെ കൊലപ്പെടുത്തി..!!! ബിസിനസുകാരൻ്റെ ഭാര്യയെ കാണാതായത് നാല് മാസം മുമ്പ്..!! മൃതദേഹം കണ്ടെത്തിയത് മജിസ്ട്രേട്ടിന്റെ വീടിനടുത്തുനിന്ന്…!!

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത് ലക്ഷങ്ങളാണ്. അഞ്ചുലക്ഷം പേരെയായിരുന്നു പാര്‍ട്ടി പ്രതീക്ഷിച്ചത്. അരലക്ഷം പേര്‍ക്കുള്ള കസേരകളാണ് ഒരുക്കിയത്. കുറഞ്ഞത് മൂന്നുലക്ഷത്തിലേറെപ്പേര്‍ സമ്മേളനത്തിന് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത ചൂടും പ്രതികൂലകാലാവസ്ഥയും സമ്മേളനത്തിന് എത്തിയവര്‍ക്ക് വെല്ലുവിളിയായി. കത്തുന്ന സൂര്യനില്‍നിന്നുള്ള രക്ഷയ്ക്കായി സമ്മേളനത്തിനെത്തിയവര്‍ തലയില്‍ കസേരയെടുത്തുവെച്ചാണ് നിന്നത്. നിര്‍ജലീകരണത്തെത്തടുര്‍ന്ന് 90-ഓളം പേര്‍ കുഴഞ്ഞുവീണതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സമ്മേളന സ്ഥലത്തേക്ക് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കനത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജലീകരണമടക്കം ആരോഗ്യപ്രശ്‌നങ്ങളുണ്ടായവര്‍ക്ക് മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി.

വാഹനങ്ങളുടെ നീണ്ടനിരമൂലം ഗതാഗതസ്തംഭനവുമുണ്ടായി. കിലോമീറ്ററുകള്‍ ദൂരത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. 6,000 പോലീസുദ്യോഗസ്ഥരെയാണ് സുരക്ഷാചുമതലയ്ക്കായി ഒരുക്കിയത്. വടക്കന്‍ മേഖലാ ഐ.ജി. അശ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. 350 മൊബൈല്‍ ശൗചാലയങ്ങളും ക്രമീകരിച്ചിരുന്നു. 86 ഏക്കറിലെ സമ്മേളന നഗരിക്ക് സമീപം, 270 ഏക്കറിലാണ് വാഹനപാര്‍ക്കിങ്ങിന് സൗകര്യമൊരുക്കിയത്.

സമ്മേളനത്തിൽ പങ്കെടുക്കാന്‍ പോയ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ രണ്ടുവ്യത്യസ്ത അപകടങ്ങളിലായി മരിച്ചതായും റിപ്പോർട്ടുണ്ട്.

വാതിൽ തള്ളിത്തുറന്ന് അകത്തു കയറി..!!! വായിൽ തുണി തിരുകി കെട്ടിയിട്ടു..!! കേബിൾ ജോലിക്ക് എത്തിയവർ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പട്ടാപ്പകൽ പീഡിപ്പിക്കാന്‍ ശ്രമിച്ചു…

സിനിമയില്‍ അഭിനയിച്ച് നാലുകാശ് സമ്പാദിച്ചാല്‍ പോരെ…!! വീറോടെ വിജയ്..!!! ശാന്തത വിട്ട് ആവേശം കൊള്ളിക്കുന്ന പ്രസംഗം…!! ഓരോ വാക്കിനും കയ്യടി..!!! 3 ലക്ഷംപേർ പങ്കെടുത്തു… രാഷ്ട്രീയത്തിൽ ഞാനൊരു കുട്ടിയാണ്.., ഭയമില്ലാതെയാണ് ഇറങ്ങുന്നത്…!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7