ഇറാൻ തെറ്റ് ചെയ്യില്ലെന്നാണ് കരുതുന്നത്..!!! ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരേ യുഎസിൻ്റെ മുന്നറിയിപ്പ്…!! മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ഇസ്രയേലും ശ്രമിക്കണം

വാഷിങ്ടൻ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുകയെന്ന തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

ഇസ്രയേൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനം നടത്തിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യുഎന്നിന് അയച്ച കത്തിൽ ആരോപിച്ചു. ഇസ്രയേൽ നീക്കങ്ങളോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തെ തടഞ്ഞതിനാലാണ് വലിയ നാശനഷ്ടങ്ങൾ ഒഴിവായത്. നാലു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രവൃത്തി രാജ്യാന്തര സമാധാനത്തിന് ഭീഷണിയാണ്. വിഷയം ചർച്ച ചെയ്യാൻ യുഎൻ അടിയന്തര യോഗം വിളിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

ഇറാന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുമെന്നും, രാജ്യത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കാൻ ഇറാന്‍ ജനത ഭയരഹിതരായി നിലയുറപ്പിക്കുമെന്നും പ്രസിഡന്റ് മസൂദ് പെസെസ്കിയാൻ പറഞ്ഞു. ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണങ്ങൾക്കു മറുപടിയായാണ് ടെഹ്റാൻ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളിൽ ഇന്നലെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. മൂന്നു ഘട്ടമായി 140 പോർവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് ഇറാൻ വ്യക്തമാക്കി.

വാതിൽ തള്ളിത്തുറന്ന് അകത്തു കയറി..!!! വായിൽ തുണി തിരുകി കെട്ടിയിട്ടു..!! കേബിൾ ജോലിക്ക് എത്തിയവർ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പട്ടാപ്പകൽ പീഡിപ്പിക്കാന്‍ ശ്രമിച്ചു…

ആൾക്കൂട്ടത്തിന് പിന്നിൽ ഒരാളായി വന്നു…, ഇപ്പോൾ മലയാളത്തിലെ മുൻനിര നായകരിലൊരാൾ…!!!! അഭിനയ ജീവിതത്തിൽ 12 വർഷങ്ങൾ പൂർത്തിയാക്കിയ വീഡിയോ പങ്കുവച്ച് ടോവിനോ…!!!!

LIVE UPDATES US Warns Iran Against Retaliation After Israeli Strikes on Military Bases
United States Of America (USA) Iran- Israel Tension World News israel

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7