തിരക്കഥയും അഭിനയവും വളരെ മോശം..!!! എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്ന സംഭവം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ…

കോഴിക്കോട്: അരിക്കുളം കുരുടിമുക്കിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ പണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. ബന്ദിയാക്കി പണം തട്ടിയെന്ന കേസിൽ പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുരുടിമുക്കിൽ വച്ച് കണ്ണിൽ മുളകു പൊടി വിതറിയ ശേഷം ബന്ദിയാക്കി പണം കവർന്ന സംഭവത്തിലാണ് നിർണായകമായ വഴിത്തിരിവിലേക്ക് കേസ് അന്വേഷണം എത്തിയിരിക്കുന്നത്.

ഇന്ത്യ വൺ എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ച് കവർച്ച നടന്നുവെന്നായിരുന്നു പരാതിക്കാരനായ സുഹൈല്‍ പൊലീസിനു മൊഴി നൽകിയത്. കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവരുകയായിരുന്നുവെന്നും സുഹൈൽ പറഞ്ഞിരുന്നു. സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.

ഈ കേസിലാണ് സുഹൈലും സുഹൃത്തുക്കളും ചേർന്ന് നടത്തിയത് കവർച്ചാ നാടകമാണെന്ന് പൊലീസ് കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തായ മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. താഹയിൽ നിന്നും 37 ലക്ഷം രൂപയും കണ്ടെത്തി. ‌

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എടിഎമ്മിൽ നിറയ്ക്കാനായി 72,40,000 രൂപയുമായാണ് സുഹൈൽ കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ പയ്യോളിയിലേക്കുള്ള യാത്രയ്ക്കിടെ പർദ്ദ ധരിച്ച ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരാൾ ആക്രമിച്ചുവെന്നും ആയിരുന്നു സുഹൈൽ പൊലീസിനു നൽകിയ മൊഴി. യുവാവിന്റെ മൊഴിയില്‍ തുടക്കം മുതൽ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു. ഈ വൈരുധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ തന്നെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്.

സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നേരത്തെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന തന്നെ കാറിൽ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സൂഹൈൽ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാൽ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേര്‍ന്നുള്ള നാടകമാണെന്നാണ് പൊലീസ് പറയുന്നത്.

കോലാഹലങ്ങൾ അടങ്ങിയാൽ പണം സ്വന്തമാക്കാമെന്ന ധാരണയിലായിരുന്നു കവര്‍ച്ച പദ്ധതിയിട്ടത്. രണ്ട് പേർ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാൽ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോര്‍ അടച്ചിട്ടില്ലെന്നുമുള്ള ദൃക്സാക്ഷി മൊഴികളും നിര്‍ണായകമായി. കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പൊലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല.

കാറിൽ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാൽ ഒന്നും ഓർമയില്ലെന്നും കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നും സൂഹൈൽ പറഞ്ഞിരുന്നു . സുഹൈലിന്റെ മൊഴികളിൽ നിരവധി വൈരുധ്യങ്ങളുണ്ടായിരുന്നു. അപ്പോൾ തന്നെ സംഭവം വ്യാജമാണെന്ന നിഗമനത്തിലായിരുന്ന പൊലീസ്. 25ലക്ഷം നഷ്ടമായെന്ന് സുഹൈൽ പറയുമ്പോൾ, 75 ലക്ഷം പോയെന്നായിരുന്നു ഏജൻസി വ്യക്തമാക്കിയത്. ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേര്‍ന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

സർക്കാർ സ്ഥലം മാറ്റിയിട്ടും നവീൻ ബാബു പത്തനംതിട്ടയിലേക്ക് പോകുന്നത് 10 ദിവസം തടഞ്ഞ് കണ്ണൂർ കലക്ടർ…!!! സ്ഥലംമാറ്റം ഉടനടി നടപ്പാക്കണമെന്നും ഇത് റവന്യു വകുപ്പിന് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു…

വീണ്ടും മാസ് ഡയലോഗുമായി പിണറായി..!!! വലതുപക്ഷ മാധ്യമങ്ങളെ ഒന്നിച്ച് അണിനിരത്തി ചിലർ വിചാരിച്ചാൽ എൽഡിഎഫിനെ അങ്ങ് തകർത്തു കളയും എന്ന ഭീഷണി…, ഇതൊന്നും പുതുമയുള്ളതല്ല…!!! ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല… ജാഗ്രതയോടെയുള്ള പ്രതിരോധം തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി…

From Victim to Suspect: Kozhikode Payyoli Native Suhail Stages Rs. 72 Lakh Robbery With Friends
Kozhikode News Malayalam News Kerala News Robbery

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7