സൂപ്പര്‍ താരത്തിന് 23 കോടി വേണം; ഹൈദരാബാദ് ടീമിനു വേണ്ടി പാറ്റ് കമിന്‍സ് ചെയ്തത്…

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനു വേണ്ടി സ്വന്തം ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് മറ്റൊരു താരവും ചെയ്യാത്ത ഒരു കാര്യം ചെയ്തു. അടുത്ത സീസണിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച് ക്ലാസനെ നിലനിര്‍ത്തുന്നതിന് സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചിരിക്കുന്നു എന്നതാണ് റിപ്പേര്‍ട്ട്. ഓസ്‌ട്രേലിയന്‍ താരം പ്രതിഫലത്തില്‍ കുറവുവരുത്തിയതെന്നാണു വിവരം. ലേലത്തിനു മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളില്‍ ഹൈദരബാദ് പ്രഥമ പരിഗണന നല്‍കുന്നത് ഹെന്റിച് ക്ലാസനാണ്.

പാറ്റ് കമിന്‍സിനെയും അഭിഷേക് ശര്‍മയെയും ടീം നിലനിര്‍ത്തും. ആറു പേരെ നിലനിര്‍ത്താന്‍ അനുവാദമുണ്ടെങ്കിലും ബാക്കി താരങ്ങളെ ലേലത്തില്‍ പിടിക്കാനാണു ടീമിന്റെ നീക്കം. നിലനിര്‍ത്തുന്ന ആദ്യ താരമെന്ന നിലയ്ക്ക് ക്ലാസന് 23 കോടി രൂപ പ്രതിഫലം നല്‍കാനാണ് ഹൈദരാബാദ് തീരുമാനിച്ചിരിക്കുന്നത്. കമിന്‍സിന് 18 കോടിയും അഭിഷേക് ശര്‍മയ്ക്ക് 14 കോടിയും ലഭിക്കും. കഴിഞ്ഞ ലേലത്തിന് 20.50 കോടി രൂപയ്ക്കാണ് ഹൈദരാബാദ് കമിന്‍സിനെ സ്വന്തമാക്കിയത്.

ഹമാസ് തലവന്‍ ആക്രമണത്തിന് മുൻപ് രക്ഷപ്പെടുന്ന വിഡിയോ പുറത്തുവിട്ട് ഇസ്രയേല്‍…!! കുടുംബത്തോടൊപ്പം എല്ലാ രാത്രിയും ഒളിച്ചതിവിടെ…!! ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുന്‍ഗണനകളാണ് ഇതെന്നും ഇസ്രയേൽ… മറുപടിയുമായി ഹമാസ്…!! തോറ്റ ഇസ്രയേൽ സൈന്യത്തിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണിത്…

എന്നാല്‍ ഇത്തവണ ടീമിനെ മെച്ചപ്പെടുത്താനായി കമിന്‍സ് തന്റെ പ്രതിഫലം കുറയ്ക്കാന്‍ തയാറാകുകയായിരുന്നു. പുതിയ സീസണിലേക്കുള്ള വരുമാനത്തില്‍ 12.2 ശതമാനം കുറവു വരുത്താനാണ് കമിന്‍സ് തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങളെ നിലനിര്‍ത്താന്‍ 75 കോടി വരെ ആകെ മുടക്കാന്‍ ടീമുകള്‍ക്ക് അനുവാദമുണ്ട്. പ്രധാന താരങ്ങളെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നാണ് ഹൈദരാബാദിന്റെ നിലപാട്.

സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്.., പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പം…!! സിപിഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളത്…!!! ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു…!! എഡിഎമ്മിൻ്റെ വീട്ടിലെത്തി അടച്ചിട്ട മുറിയിൽ കുടുംബവുമായി കൂടിക്കാഴ്ച നടത്തി എം.വി. ഗോവിന്ദൻ…

ഓസീസ് താരം ട്രാവിസ് ഹെഡ്, ഇന്ത്യന്‍ യുവതാരം നിതിഷ് കുമാര്‍ റെഡ്ഡി എന്നിവരെയും ഹൈദരാബാദ് നിലനിര്‍ത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ഫൈനല്‍ വരെയെത്തിയ ഹൈദരാബാദ്, കലാശപ്പോരില്‍ കൊല്‍ക്കറ്റ് നൈറ്റ് റൈഡേഴ്‌സിനോടു തോറ്റിരുന്നു. അടുത്ത സീസണിലും കമിന്‍സ് തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കും.

ഉരുളി മോഷ്ടിച്ചതല്ല.., ക്ഷേത്ര ജീവനക്കാരന്‍ തന്നതാണ്..!!! പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ല..!!! സംഭവത്തിൽ പിടിയിലായവരുടെ മൊഴി..!! ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കുമായിരുന്നു…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7