അമ്പോ…, എന്തൊരു വിലക്കയറ്റം…!! ചരിത്രത്തിലാദ്യമായി സ്വർണവില 58,000 രൂപ കടന്നു..!!! ഒരു പവൻ വാങ്ങണമെങ്കിൽ 63,000 രൂപ നൽകണം…

കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പവൻ വില 58,000 രൂപ കടന്നു. ഇന്ന് 320 രൂപ വർധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയർന്ന് 7,280 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്; ഗ്രാമിന് 255 രൂപയും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലും അധികം. ഈ വർഷം ജനുവരിയിലെ ഏറ്റവും കുറഞ്ഞവില 45,920 രൂപയായിരുന്നു പവന്; ഗ്രാമിന് 5,740 രൂപയും. അതുമായി താരതമ്യം ചെയ്യുമ്പോൾ പവന് ഈവർഷം ഇതുവരെ 12,320 രൂപയും ഗ്രാമിന് 1,540 രൂപയും ഉയർന്നു.

22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ വില വൻതോതിൽ കുറവാണെന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വലിയ പ്രിയമുണ്ട്. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുമാണ് 18 കാരറ്റ് സ്വർണം ഉപയോഗിക്കുന്നത്.

എന്നാൽ, ഇതിനും വില കുത്തനെ കൂടുന്നത് ഇപ്പോൾ ആശങ്കയാവുകയാണ്. ഗ്രാമിൻ്റെ വില ചരിത്രത്തിലാദ്യമായി ഇന്ന് 6,000 രൂപയും കടന്നു. ഗ്രാമിന് 30 രൂപ ഉയർന്ന് 6,015 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളി വിലയാകട്ടെ സെഞ്ചറിയും കടന്ന് റെക്കോ‍ർഡിലേക്ക് മുന്നേറുന്നു. ഗ്രാമിന് ഇന്ന് രണ്ടുരൂപ വർധിച്ച് വില 102 രൂപയായി.

മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 53.10 രൂപയാണ് ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി). പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്ന് 63,041 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,880 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.

കലക്ടറുടെ കുമ്പസാരം കേൾക്കേണ്ട..!!! നവീൻ ബാബുവിന്റെ കുടുംബം… കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം നവീൻ അനുഭവിച്ചിരുന്നു…!!! സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചു…!! സംസ്കാര ചടങ്ങിൽ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിനും കാരണമുണ്ട്… പുതിയ വെളിപ്പെടുത്തലുകൾ…

സ്വർണവില ഓരോ ദിവസവും ഇങ്ങനെ റെക്കോർഡ് തകർക്കാൻ കാരണങ്ങൾ വിവിധങ്ങളാണ്. രാജ്യാന്തര വില ഔൺസിന് 2,722 ഡോളർ എന്ന പുതിയ ഉയരം കുറിച്ചു. നിലവിൽ വ്യാപാരം നടക്കുന്നത് 2,721 ഡോളറിൽ. ഇന്നലെയാണ് ആദ്യമായി 2,700 ഡോളർ ഭേദിച്ചത്. ലോക സമ്പദ്‍വ്യവസ്ഥ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുകയും ചെയ്യുന്നതാണ് വില വർധന സൃഷ്ടിക്കുന്നത്.

കണ്ണൂര്‍ കലക്ടറെ മാറ്റിയേക്കും…!!! മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാലുടന്‍ മാറ്റം…!!!

യാത്രയയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ല…!!ദിവ്യയെ തടയാനാകില്ല.., യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താൻ അല്ല…, നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നും കലക്ടർ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7