കൊല്ലം: ഡോ. വന്ദനദാസിന്റെ കൊലപാതക കേസില്‍ സാക്ഷിവിസ്താരം 30ലേക്ക് മാറ്റി. കേസില്‍ ഒന്നാം സാക്ഷിയായ ഡോ. മുഹമദ് ഷിബിന്റെ സാക്ഷി വിസ്താരമാണ് മാറ്റിയത്. അതേസമയം, കേസില്‍ പ്രതിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ഇതുവരെ നടപ്പായില്ല. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഇത് നടപ്പാക്കാതെ വന്നതോടെയാണ് കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം കൊല്ലം ജില്ലാ സെഷന്‍സ് കോടതി മാറ്റിവച്ചത്.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കവേയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചത്. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്കൂള്‍ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപാണ് വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാരടക്കം 5 പേരെ പ്രതി ആക്രമിച്ചിരുന്നു. പ്രതി സന്ദീപ് നിലവില്‍ റിമാന്‍ഡില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്.
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത; സ്ഥിരീകരണത്തിനായി പരിശോധന നടത്തും