സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ.., നടൻ ബാല അറസ്റ്റിൽ… മുൻഭാര്യയും മകളും നൽകിയ പരാതിയിലാണ് അറസ്റ്റ്…

കൊച്ചി: നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് കടവന്ത്ര പൊലീസ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ബാലയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു. ഇരുവരുടെയും അഭിഭാഷകർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

ബാല.., ചന്ദന സദാശിവ എന്നൊരു പാവം പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോഴ്‌സ് ചെയ്തു..!!! അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ?” നടൻ ബാലയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങൾ…

ദുല്‍ഖറിന് ആരോഗ്യ പ്രശനമോ..? നീണ്ട ഇടവേളയുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മനസ്സുതുറന്ന് താരം

Actor Bala Arrested Bala Kerala Police Kerala News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7