തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൈര്യത്തോടെ പറയാം

കൊച്ചി : മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് താനാണ് പ്രയാഗയോട് പറഞ്ഞത്. താനും പ്രയാഗയും സുഹൃത്തുക്കളാണെന്നും ലീഗല്‍ ടീമിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനില്‍ പോയതെന്നും നടന്‍ സാബു മോന്‍. താനും പ്രയാഗയും സുഹൃത്തുക്കളാണ്.

തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൈര്യത്തോടെ നമുക്ക് തല ഉയര്‍ത്തി ഉത്തരം പറയാം. മാധ്യമങ്ങളോട് പറയുന്നത് സമൂഹത്തോട് പറയുന്നതിനു തുല്യമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഓടേണ്ട ആവശ്യമില്ലെന്നും താനാണ് പ്രയാഗയോട് പറഞ്ഞതെന്നും സാബു മോന്‍ പറഞ്ഞു. ലഹരിക്കേസില്‍ ഇടപെട്ടെന്ന പേരില്‍ ഉണ്ടാകുന്ന ആരോപണങ്ങളില്‍ ഭയമില്ല. സുഹൃത്തുക്കളെ സഹായിക്കുന്നതില്‍ തെറ്റില്ലെന്നും സാബുമോന്‍ പറഞ്ഞു.

ലഹരി മരുന്നുമായി ബന്ധപ്പെട്ട് പേര് വരുമ്പോള്‍ ഇതില്‍ ചെന്ന് ഇടപെടാന്‍ ആളുകള്‍ക്ക് ഭയമാണ്. ഒരു സുഹൃത്ത് അത്തരമൊരു ഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ നമ്മള്‍ മാറി നില്‍ക്കണോ ഇമേജിനെപ്പറ്റി ചിന്തിക്കണോ ഒപ്പം നില്‍ക്കണമോയെന്നൊക്കെ ആലോചിക്കണമെന്നും സാബു മോന്‍ പറഞ്ഞു.
പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

”കുറേ പേര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ ആയെന്ന് പ്രയാഗ തന്നെ പറയുന്നുണ്ടായിരുന്നു. കോള്‍ ട്രെയ്‌സ് ചെയ്യുമോയെന്ന ഭയമായിരുന്നു അവര്‍ക്കെല്ലാം. നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഒരാള്‍ വേണമായിരുന്നു. ഞാന്‍ ചെല്ലാതിരിക്കുന്നത് ശരിയായ കാര്യമല്ലായിരുന്നു. ഞാന്‍ ധൈര്യപൂര്‍വം ചെന്നുനിന്നു. ഓണ്‍ലൈനിലൊക്കെ വലിയ ആരോപണങ്ങളായി വരാം. ഞാന്‍ അഭിഭാഷകനാണെന്ന് അധികമാര്‍ക്കും അറിയില്ല. അവിടെ പോയതില്‍ തെറ്റ് കാണുന്നില്ല. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ അവിടെ പോകണമായിരുന്നോ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ്. അതും വേട്ടയ്യന്റെ റിലീസിന്റെ അന്നാണ് ഞാന്‍ പോയത്” സാബു മോന്‍ പറഞ്ഞു.

ദമ്പതികൾ യാത്രചെയ്ത കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണു..!!! അദ്ഭുതകരമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7