കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിൽ ചേർന്നു… ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നു..!!!

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. രണ്ടു വര്‍ഷം മുമ്പാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. സര്‍വ്വീസില്‍ ഉള്ളപ്പോള്‍ തന്നെ സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല.

പൊലീസിൽ ഒരുപാട് പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ധീര വനിതയാണ് ശ്രീലേഖയെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിൽ സമത്വത്തിനു വേണ്ടി, സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയെല്ലാം വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ് ശ്രീലേഖ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീര വനിതയെ ബിജെപിയിലേക്ക് ക്ഷണിക്കാൻ സന്തോഷമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് ശ്രീലേഖ, ബിജെപിയിൽ ചേരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുകയാണെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു. കേന്ദ്ര -സംസ്ഥാന നേതാക്കൾ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു അംഗത്വം എടുക്കൽ മാത്രമാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള വീട്ടിലാണ് അംഗത്വമെടുക്കുന്ന ചടങ്ങ്. അതേസമയം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച വലിയ വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ രാഷ്ട്രീയ പ്രവേശനം ച‍‍ർച്ച ചെയ്യപ്പെടും.

നരേന്ദ്രമോദി മാന്യനായ വ്യക്തിയാണ്..!!! കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകിയതാണ്…, വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്…!! കേന്ദ്രസർക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ​ഗുണം ചെയ്യില്ലെന്നും ഒമർ അബ്ദുള്ള…

കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോ​ഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനിടയിലാണ് രാഷ്ട്രീയ പ്രവേശനമെന്ന വാർത്തയും പുറത്തുവരുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിലെത്തി അം​ഗത്വം നൽകുമെന്നാണ് വിവരം.

ഫോൺ ചോർത്തൽ എങ്ങനെയാണെന്ന് പോലും എനിക്കറിയില്ലെന്ന് അൻവറിൻ്റെ മൊഴി…!!! വാട്ട്‌സ്ആപ്പിൽ വന്ന ഫോൺകോളുകൾ മറ്റൊരു ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക എന്നതാണ് ഉദ്ദേശിച്ചത്….!!! ഗവർണർക്ക് മുഖ്യമന്ത്രി വിശദീകരണം നൽകി…

‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ – അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി അൻവർ… അപ്പൻ്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്…

അതേസമയം, സംസ്ഥാന കമ്മിറ്റിയിലോ കേന്ദ്രകമ്മിറ്റിയിലോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ പാർട്ടിയിൽ അം​ഗത്വമെടുക്കുകയാണെന്നും ശ്രീലേഖ മറുപടി നൽകി. മുമ്പ് ഡിജിപിയായിരുന്ന ടിപി സെൻകുമാർ വിരമിച്ചതിന് ശേഷം ബിജെപി അനുഭാവിയായിരുന്നു. അം​ഗത്വമെടുത്തില്ലെങ്കിലും പാർട്ടി വേദികളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഒരു ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിയായി വരുമെന്ന് കേട്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് സെൻകുമാർ എത്തിയില്ല. നിലവിൽ പല പരിപാടികളിലേയും പ്രസം​ഗ വേദിയിൽ സെൻകുമാർ എത്തുന്നുണ്ട്.

ആയിരം സതീശന്മാര്‍ വന്നാല്‍ അര പിണറായി ആവില്ല..!!! സഹന ശക്തിക്കു ഓസ്‌കാര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായിക്ക് ആയിരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ… വത്സന്‍ തില്ലങ്കേരിയും സുരേഷ് ഗോപിയും പൂരം ദിവസം വന്നു എന്നത് ശരിയാണ്…

R Sreelekha to join BJP Membership k surendran bharatiya janatha party bjp r sreelekha dgp

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7