‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ – അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി അൻവർ… അപ്പൻ്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പുപറഞ്ഞ് പി.വി അൻവർ എം.എൽ.എ. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അൻവർ പറഞ്ഞു. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിലാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അൻവർ മാപ്പുപറഞ്ഞത്.

‘നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എൻ്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന പരാമർശം ഉണ്ടായി. അപ്പൻ്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാൻ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എൻ്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു’, പി.വി അൻവർ പറഞ്ഞു.

അൻവർ എത്തിയപ്പോൾ മുഖ്യമന്ത്രിയില്ല..!!! ഡിഎംകെയുടെ ഷാളും കയ്യിൽ ചുവന്ന തോർത്തുമായി അൻവർ കെ.ടി.ജലീലിനൊപ്പം നിയമസഭയിലെത്തി…!! മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു…!! മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയില്‍ സ്ഥിര താമസമാക്കും…!!!

നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ചാണ് അൻവർ മാധ്യമങ്ങളോട് മുഖ്യമന്ത്രിയെക്കുറിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ പോയി ജീവിക്കാൻ പോകുകയാണെന്നും അതിനുള്ള സംവിധാനം റിയാസും മുഖ്യമന്ത്രിയുടെ മകളും കൂടി ഒരുക്കുകയാണെന്നും ഉൾപ്പടെ അൻവർ ആരോപിച്ചു. ഈ കപ്പൽ മുങ്ങാൻ പോകുന്ന കപ്പലാണെന്നും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടുന്ന രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നതെന്നും അൻവർ പറ‍ഞ്ഞു. ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും. അതിൽ യാതൊരു തർക്കവുമില്ല. എൻ്റെ അഭിമാനമാണ് വലുത്. എഡിജിപി അജിത് കുമാറിനെതിരെ ഒരുവാക്ക് പോലും പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല’, എന്നും അൻവർ പറഞ്ഞിരുന്നു.

ആയിരം സതീശന്മാര്‍ വന്നാല്‍ അര പിണറായി ആവില്ല..!!! സഹന ശക്തിക്കു ഓസ്‌കാര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായിക്ക് ആയിരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ… വത്സന്‍ തില്ലങ്കേരിയും സുരേഷ് ഗോപിയും പൂരം ദിവസം വന്നു എന്നത് ശരിയാണ്…

സുരേഷ് ​ഗോപിയെ പൂരപ്പറമ്പിൽ കാണികളുടെ രക്ഷകനായ ആക്ഷൻ ഹീറോയായി അവതരിപ്പിച്ചു..!!! മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യം ഒരുക്കിക്കൊടുത്തു..!!! സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്ചകൾ അവതരിപ്പിച്ച് തിരുവഞ്ചൂർ

നരേന്ദ്രമോദി മാന്യനായ വ്യക്തിയാണ്..!!! കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകിയതാണ്…, വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്…!! കേന്ദ്രസർക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ​ഗുണം ചെയ്യില്ലെന്നും ഒമർ അബ്ദുള്ള…

pv anwar apologize for statement against cm

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7