ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇനി ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്ന ശീലം നല്ലതല്ലൊണ്് വിദഗ്ധര്‍ പറയുന്നത്. ഊര്‍ജ്ജ നില, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, സമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ് ‘കോര്‍ട്ടിസോള്‍’.
ഉറക്കമുണര്‍ന്നതിനുശേഷം കാപ്പി കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നതിന് ഇടയാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.. അഥുമാത്രമല്ല അമിതമായ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കൂടാതെ കാപ്പി വെറും വയറ്റില്‍ കുടിക്കുന്നത് വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, ഉത്കണ്ഠ എന്നിവയ്ക്ക് ഇടയാക്കും.
?ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുണ്ട്. ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കാതെ കാപ്പി കുടിക്കണമെങ്കില്‍ ഉറങ്ങുന്നതിന് ആറ് മണിക്കൂര്‍ മുന്‍പായിരിക്കണം അവസാനത്തെ കാപ്പി കുടിക്കേണ്ടത്.ഉദാഹരണത്തിന് രാത്രി 10 മണിക്കാണ് ഉറങ്ങുന്നതെങ്കില്‍ അവസാനത്തെ ?ഗ്ലാസ് കാപ്പി വൈകിട്ട് നാല് മണിക്കായിരിക്കണം കുടിക്കേണ്ടത്. ഇത് ഉറങ്ങാന്‍ സമയം ആകുമ്പോഴേക്കും കാപ്പിയുടെ ഉന്മേഷം കുറഞ്ഞ് വരാനും നല്ല ഉറക്കത്തിനും സഹായിക്കും.
ചിലര്‍ക്ക് കാപ്പി വലിയ രീതിയിലുള്ള മാറ്റം വരുത്താറില്ല. ഇത് പകല്‍ ഉറക്കത്തിന് പോലും തടസമാകാറില്ല. എന്നാല്‍ ചിലരുടെ ശരീരത്തില്‍ വലിയ രീതിയില്‍ കഫീന്‍ പ്രവര്‍ത്തിക്കുകയും ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യാം. എങ്ങനെയാണ് ശരീരത്തില്‍ കഫീന്റെ ഫലങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയാത്തവര്‍ തീര്‍ച്ചയായും കാപ്പി കുടിക്കുന്നതും ഉറക്കവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ തീര്‍ച്ചയായും കാപ്പി കുടിക്കുന്നതില്‍ മാറ്റം കൊണ്ടു വരണം.