അവനെ വേഗം വീട്ടിലെത്തിക്കണം… അർജുന് എന്റെ മുകളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു.., എന്തുപറ്റിയാലും ഞാൻ ഉണ്ടെന്ന്… വിതുമ്പിക്കൊണ്ട് ലോറി ഉടമ മനാഫ്…!!! അർജുന്റെ ലോറി കണ്ടെത്തി…, തകർന്ന ക്യാബിനുള്ളിൽനിന്ന് മൃതദേഹം പുറത്തെടുത്തു… !!!

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹമുണ്ട്. ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുൾപ്പെടെ കാണാതായിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെടെയുള്ളവർ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 72ാം ദിവസമാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനിൽനിന്ന് എസ്ഡിആർഎഫ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. മൃതദേഹഭാഗങ്ങൾ ഡിഗ്ഗി ബോട്ടിലേക്ക് മാറ്റി.

‘‘അർജുന് എന്റെ മുകളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാൻ ഉണ്ടെന്ന്. ഞാൻ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയാണ്. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട. ’’ – വിതുമ്പിക്കൊണ്ട് ലോറി ഉടമ മനാഫ് പറഞ്ഞു. എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു.

ദിലീപിനെതിരെ സ്വീകരിച്ചത് പോലുള്ള ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പോലീസിന് ഉണ്ടായില്ല…!!! പിണറായി വിജയന്റെ കീഴിലുള്ള പൊലീസിനെതിരെ വീണ്ടും സിപിഐ

കരണം നോക്കി അപ്പോ തന്നെ അടിക്കണം…!!! പീഡിപ്പിക്കാൻ ശ്രമിച്ചാൽ ആ സമയം തന്നെ പ്രതികരിക്കണം..!! സിദ്ദിഖിൻ്റെ വാക്കുകൾ വൈറലാകുന്നു.. (വീഡിയോ)

ടി. സിദ്ദിഖ് ഉൾപ്പെടെ 4 പേർ എതിർത്തു.., സിദ്ധാർഥന്റെ മരണം: സസ്പെൻഷനിലായിരുന്ന ഡീനും അസി. വാർഡനും സർവീസിൽ തിരിച്ചുകയറി.., സ്ഥലം മാറ്റം അംഗീകരിച്ചു…

സിദ്ദിഖിന് പരിശോധനാ വിവരങ്ങൾ മുൻകൂട്ടി ലഭിക്കുന്നു..? കൊച്ചി അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനാവാതെ പൊലീസ്..!! സംരക്ഷിച്ചാൽ അവർക്കെതിരെ കേസെടുക്കാനും നിർദ്ദേശം…

അർജുനു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. ‘‘കുടുംബത്തെ സംബന്ധിച്ചിടത്തോളം അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം.’’ ജിതിൻ പറഞ്ഞു.

വെറും വയറ്റില്‍ കാപ്പി കുടിക്കുന്ന ആള്‍ ആളോ എങ്കില്‍ ഇത് ഒന്ന് ശ്രദ്ധിക്കണേ

Shirur Landslide Rescue Kerala News Karnataka Arjun driver Manaf lorry found

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7