ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് റിലയൻസ് ഫൗണ്ടേഷനും ഇന്ത്യയിലെ യു.എസ് മിഷനും ഒരുമിക്കുന്നു… 10 മില്യൺ യുഎസ് ഡോളർ നൽകും

കൊച്ചി / മുംബൈ: ഇന്ത്യയിലെ ലിംഗാധിഷ്ഠിത ഡിജിറ്റൽ വിഭജനം ഗണ്യമായി അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിൽ, യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിൻ്റെയും (USAID) ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ്റെയും (BMGF) സംയുക്ത ശ്രമമായ വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ടിൽ (WiDEF) റിലയൻസ് ഫൗണ്ടേഷൻ 10 മില്യൺ യുഎസ് ഡോളർ നൽകും.

2023 മാർച്ചിൽ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് പ്രഖ്യാപിച്ച, വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ട് (WiDEF) സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തി, ധനസഹായം നൽകുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിലൂടെ സ്ത്രീകളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ലിംഗപരമായ ഡിജിറ്റൽ വിഭജനം അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെന്റ് (USAID), ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ശ്രമമാണ് ഇന്ത്യയിലെ വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ട് (WiDEF). ഗ്ലോബൽ വിമൻ ഇൻ ഡിജിറ്റൽ ഇക്കണോമി ഫണ്ട് മാനേജിംഗ് കൺസോർഷ്യത്തിൽ നിന്നുള്ള പിന്തുണയോടെ ജിഎസ്എംഎ ഫൗണ്ടേഷനാണ് ഇന്ത്യയിലെ സംവിധാനം നിയന്ത്രിക്കുന്നത്.

നാലു മണിക്ക് മുൻപ് ഗസ്റ്റ് ഗൗസില്‍ എന്നെ വന്നു കാണണം.., ഇല്ലെങ്കിൽ ഇങ്ങോട്ട് വരും..!! നിങ്ങള്‍ കുറെ ആള്‍ക്കാർ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റ്..!!! വനംവകുപ്പ് റേഞ്ച് ഓഫിസറോട് തട്ടിക്കയറി അൻവർ…

” 2030-ഓടെ ലിംഗപരമായ ഡിജിറ്റൽ വിഭജനം അവസാനിപ്പിക്കുന്നതിനുള്ള G20 പ്രതിബദ്ധത കൈവരിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പായ വിമൻ ഇൻ ദി ഡിജിറ്റൽ ഇക്കണോമി ഫണ്ടിൽ (WiDEF), ഒരു ഗ്ലോബൽ പാർട്ണറായി വരുന്നതിൽ റിലയൻസ് ഫൗണ്ടേഷൻ അഭിമാനിക്കുന്നു,” റിലയൻസ് ഫൗണ്ടേഷൻ ഡയറക്ടർ ഇഷ അംബാനി, പറഞ്ഞു.” സാങ്കേതികവിദ്യയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നൂതനമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് റിലയൻസ് ഫൗണ്ടേഷൻ ഒരുമിച്ച് പ്രവർത്തിക്കുകയും കൂടുതൽ തുല്യമായ ഭാവിക്കായി മറ്റ് രാജ്യങ്ങളുമായി മികച്ച സമ്പ്രദായങ്ങൾ പങ്കിടുകയും ചെയ്യും.” അവർ പറഞ്ഞു.


പണം നല്‍കിയില്ല.., സ്ത്രീയോട് മോശമായി സംസാരിച്ചു..!! പൊലീസുകാരൻ പട്ടാപ്പകല്‍ ബെവ്കോയിൽനിന്ന് മദ്യക്കുപ്പി എടുത്തോടി..!!! തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റി.., പിടികൂടി ജീവനക്കാർ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7