മുംബൈ: രാജ്യത്തിന്റെ ഭാവി പരുവപ്പെടുത്തിയെടുക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍ണായക ചുവടുവെച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി നൈപുണ്യ വികസന, സംരംഭകത്വ, വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി ലോഞ്ച് ചെയ്തു. ഭാവിയിലെ തൊഴിലുകള്‍ക്ക് ഇന്ത്യന്‍ യുവത്വത്തെ പാകപ്പെടുത്തിയെടുക്കുന്ന പുതുതലമുറ നൈപുണ്യ വികസന പ്ലാറ്റ്‌ഫോമാണ് റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി.
‘എംപവറിംഗ് യൂത്ത് ഫോര്‍ ദ ജോബ്‌സ് ഓഫ് ദ ഫ്യൂച്ചര്‍’ എന്ന ദേശീയ സമ്മേളനത്തില്‍ വെച്ചാണ് പുതിയ നൈപുണ്യ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് റിലയന്‍സ് ഫൗണ്ടേഷനാണ് ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ യുവത്വത്തിന്റെ നൈപുണ്യവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ രാജ്യത്തെ സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ഫിലന്ത്രോപ്പി, വ്യവസായ, അക്കാഡമിക് മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.
‘തൊഴില്‍ വൈദഗ്ധ്യം അഥവാ നൈപുണ്യ വികസനമെന്നത് യുവാക്കളുടെ അഭിലാഷമാക്കി മാറ്റിയെടുത്ത് ലൈഫ്‌ലോംഗ് ലേണിംഗ് എന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ബഹുമാനമപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടിന് അനുസൃതമായ, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള, 21-ാം നൂറ്റാണ്ടിലെ തൊഴില്‍ വൈദഗ്ധ്യം നമ്മുടെ യുവാക്കള്‍ക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ചുവടുവെപ്പ് നടത്തുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാദമി എന്ന നൂതന പ്ലാറ്റ്ഫോം സമാരംഭിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യം നിറവേറ്റാനും യുവാക്കളുടെ ജീവിതനിലവാരം ഉയര്‍ത്താനും ഞങ്ങളുടെ കൂട്ടായ പ്രയത്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കഴിയുന്ന നൂതന ആശയങ്ങള്‍ കേള്‍ക്കാനുള്ള മികച്ച അവസരം കൂടിയാണ് ഈ സമ്മേളനം,’ മന്ത്രി ജയന്ത് ചൗധരി പറഞ്ഞു.
എഐസിടിഇയുമായി സഹകരിച്ചായിരിക്കും റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമിയുടെ പ്രവര്‍ത്തനം
Reliance Foundation Skilling Academy’ launched by MoS Jayant Chaudhary
New-age skilling Reliance Foundation Skilling Academy MoS Jayant Chaudhary