എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം..!! ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചു..!! സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണം..

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്നും സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം.

ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല.., സംഭവിച്ചത് സംഭവിച്ചു.. പ്രതികളായവരെ പുറത്തുകൊണ്ടുവരണം…!! ഇതിലും വലിയ കാര്യങ്ങൾ സിനിമയിൽ നടന്നിട്ടുണ്ടെന്ന് മോഹൻലാൽ..!! ഞാൻ പവർ ഗ്രൂപ്പിൽ പെട്ട ആളല്ല, അതിനെപ്പറ്റി അറിയില്ല

എനിക്ക് ഫോട്ടോകൾ അയച്ചിട്ടില്ല…!! ‘ എന്നെയും രഞ്ജിത്തിനെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം… പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രേവതി

ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൊച്ചിയില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിൽ ഞാനും ഷോക്ക്ഡ് ആണ്. വളരെ ഡിസ്റ്റർബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്. ഇതിന് വേണ്ട പ്രാധാന്യം കിട്ടണം. നിയമപരമായ നടപടി ഉണ്ടാകണം. ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു. അവരതിനായി പ്രയത്നിച്ചു. സ്ത്രീകൾ തന്നെ മുന്നോട്ടുവരണം. സംഘടനകളിൽ സ്ത്രീകൾ മുൻപന്തിയിലുണ്ടാകണമെന്നും അമല പോൾ പറഞ്ഞു.

Amala Paul on Hema Committee Report

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7