അടിമുടി മാറ്റം..!!! കുട്ടികൾക്ക് മാനസികവും ക്രിയാത്മകവുമായ വളർച്ചയുണ്ടാകും… അധ്യാപക നിയമനത്തിനും പുതിയരീതി; സ്കൂൾ സമയം എട്ടുമുതൽ ഒന്നുവരെ; ശുപാർശകൾ അംഗീകരിച്ച് മന്ത്രിസഭ

കൊച്ചി: സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഇതടക്കമുള്ള ശുപാർശകളുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.

കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം.

അധ്യാപകർക്കും വിദ്യാർഥികൾക്കും ആശ്വാസം..!! ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അച്ഛൻ മരിച്ച കുട്ടികളെ ഞാൻ കണ്ടു; അവരുടെ വേദന ഞാനും അനുഭവിച്ചതാണ്; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ..!!! വയനാട്ടിലേക്ക് തിരിച്ച ഭാവനയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി

അതേസമയം പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക്‌ രണ്ടുമുതൽ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിർദേശിച്ചു.

കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാൻ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈക്രമീകരണത്തിൽ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.

മറ്റ് നിർദേശങ്ങൾ

• സെക്കൻഡറി തലത്തിൽ ( 8-12 ) അധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യത.
• പി.എച്ച്ഡി തലം വരെ അധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണം.
• ലോവർ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞ യോഗ്യത ബിരുദം.
• പഠന പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കണം.

ഇനി വഴിയിൽ ‘കുടുങ്ങില്ല’..!!! പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7