തിരച്ചിൽ അവസാനിപ്പിച്ചു..!!! സംയുക്ത യോ​ഗം നടക്കുന്നു; വീഴ്ചയില്ലെന്ന് സിദ്ധരാമയ്യ

ഷിരൂർ: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ല. ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോ​ഗം നടക്കുന്നുണ്ട്.

ഇതിന് ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണം തുടർന്നുള്ള രക്ഷാപ്രവർത്തനം എന്ന് തീരുമാനിക്കും. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം, തിരച്ചിൽ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞു.

തിരച്ചിൽ ഇനി പുഴയിലേക്ക്…, റോഡിലെ​ 98 % മണ്ണും നീക്കിയിട്ടും ലോറിയില്ല

മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റും.

അതിനിടെ അപകടം നടന്ന ദിവസം രാവിലെ 5.30ന് അർജുനെ കണ്ടുവെന്ന് അർജുന്റെ സുഹൃത്ത് സവാദ് പറഞ്ഞു. അപകടം നടന്ന സ്ഥലത്തെ ഹോട്ടലിന് എതിർവശം ലോറി പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് നാട്ടിലേക്ക് പുറപ്പെട്ടത്. അർജുൻ വിശ്രമിക്കാനായി അവിടെ വണ്ടി നിർത്തിയിട്ടു. ഭാരമേറിയ ലോഡ് ഉള്ളത് കൊണ്ട് ലോറി പുഴിയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ല. അപകടം നടന്ന ദിവസം സ്ഥലത്ത് ശക്തമായ മഴ ഉണ്ടായിരുന്നുവെന്നും സവാദ് പറഞ്ഞു.

ബിസിസിഐക്കെതിരേ മൊഹമ്മദ് ഷമി; മൂന്ന് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ..!! ഇതിൽ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

അർജുനായുള്ള തിരച്ചിലിൽ വീഴ്ചയില്ലെന്നും, കേരള സർക്കാർ ബന്ധപ്പെട്ടിരുന്നെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ അലംഭാവം സംഭവിച്ചിട്ടില്ല. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയെന്നും മുഖ്യമന്ത്രി. സാധ്യമായതെല്ലാം ചെയ്യുന്നു. സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തു.10 പേർ അപകടത്തിൽപ്പെട്ടു. മൂന്ന് പേരെ കണ്ടെത്താനുണ്ടെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള നേതാക്കൾ വിളിച്ചിരുന്നു. അപകടത്തിൽ ദേശീയപാത അതോറിറ്റിയെ കർണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരാറുകാർക്കെതിരെ നടപടി വേണമെന്നും പണി പൂർത്തിയാകാതെ ടോൾപിരിവ് തുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മരിച്ചവർക്ക് 5 ലക്ഷം ധനസഹായവും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

മരണം സംഭവിച്ചത് മരുന്ന് കൊടുക്കുന്നതിന് തൊട്ടു മുൻപ്; ആന്റിബോഡി മരുന്നും പ്രതിരോധ വാക്സിനും എത്തിച്ചിരുന്നു; ഉറവിടത്തെ കുറിച്ച് ഏകദേശ ധാരണ; മൂന്നു പേരുടെ സാംപിൾ കൂടി പരിശോധനക്കയച്ചു;

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7