എ.ഐ വിദ്യയിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൈന ഇടപെടുമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: എ.ഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടൽ ഉണ്ടായേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന തെരഞ്ഞെടുപ്പില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

‘സെയിം ടാര്‍ഗറ്റ്സ്, ന്യൂ പ്ലേബുക്ക്സ്: ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്ടേഴ്സ് ഡിപ്ലോയ് യുണീക് മെത്തേഡ്സ്’ എന്ന തലക്കെട്ടില്‍ മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുകള്‍.

ജനുവരിയില്‍ തായ് വാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനയുടെ എ.ഐ നിര്‍മിത വ്യാജ വിവര പ്രചാരണം നടന്നിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റ് രാജ്യങ്ങളേയും ചൈന ലക്ഷ്യമിടുമെന്നാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നും അത്തരം ഇടപെടലുകള്‍ വര്‍ധിച്ചിട്ടുണ്ട്. സ്ഥിരം എതിരാളികള്‍ക്കെതിരെയുള്ള അത്തരം നീക്കങ്ങള്‍ ഇരട്ടിപ്പിക്കുക മാത്രമല്ല സങ്കീര്‍ണമായ സാങ്കേതികവിദ്യകളും ലക്ഷ്യം നേടാനായി ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7