കേരളത്തിൽ അത്യാധുനിക എംഎംവേവ് സാങ്കേതികവിദ്യയുമായി റിലയൻസ് ജിയോ…

കൊച്ചി: എംഎം വേവ് ( mmWave )സാങ്കേതികവിദ്യയിലൂടെയുള്ള 5 ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി കേരളത്തിൽ എത്തിച്ച് റിലയൻസ് ജിയോ. സംരംഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെർട്സ് എംഎം വേവ് ഫ്രീക്വൻസി സേവനങ്ങൾ ആരംഭിക്കുന്നതോടെ, തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനം ഒരുങ്ങുകയാണ്.
കേബിൾ, ഫൈബർ കണക്ഷനുകൾ പോലുള്ള പരമ്പരാഗത ഫിക്സഡ് വയേർഡ് രീതികൾക്ക് ബദലാണ് ചെലവ് കുറഞ്ഞ ഫിക്സഡ് വയർലെസ് ആക്സസ് (FWA). ഇതിന് തുടർച്ചയായാണ് ജിയോയുടെ 4ജി, 5ജി നെറ്റ്‌വർക്കുകളുടെ മികവ് പ്രയോജനപ്പെടുത്തി, കണക്റ്റിവിറ്റി മാനദണ്ഡങ്ങൾക്ക് മുമ്പ് സങ്കൽപ്പിക്കാനാവാത്ത കാര്യക്ഷമതയും പ്രായോഗികതയും ഉറപ്പാക്കാൻ എഫ്‌ഡബ്ള്യുഎ പുനർനവീകരിച്ചിരിക്കുന്നത്. എഫ്‌ഡബ്ല്യുഎയിലെ 5ജി എംഎം വേവ്, ജിഗാബൈറ്റ് വേഗത വയർലെസ് ആയി നൽകും. ഇത് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളുടെ നെടുംതൂണായ ഫൈബർ കണക്ഷനുകളുടെ ആവശ്യകതയെ ഫലപ്രദമായി ഇല്ലാതാക്കുന്നു.

ജിയോയുടെ എംഎംവേവ് സാങ്കേതികവിദ്യ, സ്വതന്ത്രമായി പ്രവർത്തിക്കാൻ വിദഗ്ധമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എംഎംവേവ് സാങ്കേതികവിദ്യയുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ ഫിക്സഡ് വയർലെസ് ആക്സസ് (FWA) മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്തിലൂടെ ഫൈബർ ടു ഹോം (FTTH) ന് പകരമായി ഉപയോഗപ്പെടുത്താം.
കൂടുതൽ ഡേറ്റ ആവശ്യങ്ങളും പരിമിതമായ ഫൈബർ കണക്റ്റിവിറ്റിയും ഉള്ള ഉയർന്ന കെട്ടിടങ്ങൾക്കും ഫൈബർ കണക്ഷൻ ബുദ്ധിമുട്ടായ തിരക്കേറിയ പ്രദേശങ്ങൾക്കും പുതിയ സാങ്കേതികവിദ്യ സഹായകരമാകും. സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ, എയർപോർട്ടുകൾ, ഷോപ്പിംഗ് സ്ട്രീറ്റുകൾ തുടങ്ങിയ ജനങ്ങൾ കൂട്ടം കൂടുന്ന തിരക്കുള്ള സ്ഥലങ്ങൾക്കും ഇത് അനുയോജ്യമാണ്. ഈ 5G നെറ്റ്‌വർക്കുകൾ 26 GHz ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്നു, വേഗത്തിലുള്ള ഡാറ്റയും കുറഞ്ഞ ലേറ്റൻസിയും നൽകുന്നു. mmWave ബാൻഡുകൾ 6 GHz 5G-യേക്കാൾ പത്തിരട്ടി ബാൻഡ്‌വിഡ്ത്ത് നൽകുന്നു, ഇത് കൂടുതൽ കണക്ഷനുകളും
ഉപകരണങ്ങൾക്ക് ഉയർന്ന ഡാറ്റ നിരക്കും അനുവദിക്കുന്നു.

റിലയൻസ് ജിയോയുടെ സംസ്ഥാന  മേധാവി കെ സി നരേന്ദ്രൻ മഞ്ഞുമ്മലിലെ ബിൽഡ് ഓൾ കോർപ്പറേഷനിൽ എം.എം.വേവ് സാങ്കേതിക വിദ്യ കേരളത്തിൽ  ഉത്‌ഘാടനം ചെയ്യുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51