വിമത എംഎൽഎമാരെ അയോഗ്യരാക്കുമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്‌പീക്കർക്ക് ഉദ്ദവ് താക്കറെ വിഭാഗം കത്ത് നൽകിയതിനോട് പ്രതികരിച്ച് ഏക്‌നാഥ് ഷിൻഡെ. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്ത 12 എംഎൽഎമാരെ അയോഗ്യരാക്കും എന്ന് തങ്ങളെ ഭീഷണിപ്പെടുത്താനാകില്ലെന്ന് ഷിൻഡെ ട്വിറ്ററിൽ പ്രതികരിച്ചു. ബാലാസാഹെബ് താക്കറെയുടെ യഥാർത്ഥ ശിവസേന തങ്ങളാണെന്നും ഷിൻഡെ പറഞ്ഞു.
ഇതിനിടെ മൂന്ന് ശിവസേന എംഎൽഎമാർ കൂടി ഷിൻഡെയുടെ ക്യാമ്പിൽ ഇന്നെത്തുമെന്നാണ് സൂചന. ഇതോടെ വിമതപക്ഷത്തെ എണ്ണം 49 ആയി ഉയരും. തന്നെ ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കണമെന്ന് കാട്ടി ഷിൻഡെയും ഡപ്യൂട്ടി സ്‌പീക്കർക്ക് കത്ത് നൽകി. ഇതിൽ 37 ശിവസേന എംഎൽഎമാർ ഒപ്പുവച്ചിട്ടുണ്ട്. ഇതിനിടെ വിമതപക്ഷത്തുളള അയോഗ്യതാ ഭീഷണിയുളള എംഎൽഎമാർക്ക് വേണ്ടിവന്നാൽ സുപ്രീംകോടതിയിൽ നിയമസഹായം ചെയ്യാൻ തയ്യാറെന്ന് ബിജെപി അറിയിച്ചു.
72 മണിക്കൂർ നോൺസ്റ്റോപ്പ് സെക്സ്; ഈ അതീവ സുന്ദരിയുടെ കഥകൾക്കു പിന്നിൽ…
അതേസമയം ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മഹാവികാസ് സഖ്യം ഉറച്ചുനിൽക്കുമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്നും ശരദ് പവാർ പറഞ്ഞു. വിമത എം.എൽ.എമാർ മുംബയിൽ തിരിച്ചെത്തിയാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് കേന്ദ്രനേതൃത്വം നൽകുന്ന സൂചന. കോൺഗ്രസ് എൻ.സി.പി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോഴും ബി.ജെ.പി തീരുമാനം.
#entertainmetnnews #cinemanews #nationalnews #pathramonlineupdates #pathramupdates #worldnews #malayalamnews #todaysnews #todaysupdates #pathramonline #pathramnews #pathramonline_newsportal #latestnews #keralanews