കഞ്ചാവിന്റെ ലഹരിയില്‍ തന്റെ ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പൂര്‍ ജില്ലയിലാണ് സംഭവം. സഹജുൽ അലി എന്നയാളാണ് കഞ്ചാവ് വലിച്ച് മാനസിക വിഭ്രാന്തിയിലായതോടെ സാഹസത്തിന് മുതിര്‍ന്നത്. നല്ലത് വരാന്‍ വേണ്ടിയാണ് താനിത് ചെയ്തതെന്നാണ് അലിയുടെ വാദമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അലി കഞ്ചാവ് മാത്രമല്ല, കൂടുതല്‍ ശേഷിയുള്ള മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ട്. താന്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നാണ് അലി മാധ്യമങ്ങളോട് പറഞ്ഞത്. കഞ്ചാവ് വലിക്കാന്‍ എന്റെ മതത്തില്‍ അനുവാദം ഇല്ല. എന്നാല്‍ എനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നി. കൂടുതൽ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നതിനുമായി ഞാൻ എന്റെ ലിംഗം മുറിച്ചുമാറ്റി. അലിയുടെ വാക്കുകള്‍ ഇങ്ങനെ.
നിലവില്‍ അലി ആശുപത്രിയില്‍ ചികില്‍സയിലാണ്. താന്‍ അതിജീവിക്കുകയാണെങ്കില്‍ ‘സമൂഹത്തിന്റെ നന്മ’യ്ക്ക് വേണ്ടി ഇനിയും സമാനമായ കാര്യങ്ങള്‍ ചെയ്യുമെന്നും അലി പറയുന്നു.