പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എൻ.ഡി.ആർ.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോള്‍ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. എന്നാൽ സൈന്യം എത്തിയതോടെ വേഗത്തിൽ തന്നെ ബാബുവിനെ മുകളിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരിക്കുകയാണ്.
സമാനതകളില്ലാത്ത രക്ഷാദൗത്യമായിരുന്നു ചേറായിലേത്. ഒരു വലിയ സംഘം തന്നെ ബാബുവിനായുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എൻ.ഡി.ആർ.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോള്‍ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. എന്നാൽ സൈന്യം എത്തിയതോടെ വേഗത്തിൽ തന്നെ ബാബുവിനെ മുകളിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരിക്കുകയാണ്.
#OP_Palakkad
Rescue Operations have commenced. Attempts from multiple locations are being made to reach the person stuck in a steep gorge in Malampuzha mountains #Kerala for evacuation. #WeCare@adgpi pic.twitter.com/sujFlt6RB9— Southern Command INDIAN ARMY (@IaSouthern) February 9, 2022
സമാനതകളില്ലാത്ത രക്ഷാദൗത്യമായിരുന്നു ചേറായിലേത്. ഒരു വലിയ സംഘം തന്നെ ബാബുവിനായുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു.
40 മണിക്കൂറിലേറെ വിശപ്പും ദാഹവും സഹിച്ചുകഴിഞ്ഞ ബാബു ഇതിനിടയിൽ സ്വമേധയാ രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ആദ്യം തങ്ങിയിടത്ത് നിന്ന് ഊർന്ന് മറ്റൊരിടം വരെ ബാബു എത്തിയിരുന്നു. എന്നാൽ പിന്നീട് ചെങ്കുത്തായ കൊക്ക ആയത് കൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങുകയായിരുന്നു. ഒടുവിൽ ബാബു തന്നെയാണ് താന്‍ ഇത്തരത്തിൽ ഒരു അപകടത്തിൽ പെട്ടിരിക്കുകയാണെന്ന് അറിയിച്ചത്. ചെങ്കുത്തായ മല ആയത് കൊണ്ട് തന്നെ റോപ്പ് ഇട്ട് കൊടുത്ത് രക്ഷിക്കുക എന്നത് ശ്രമകരമായിരുന്നു.
ആദ്യഘട്ടത്തിൽ ഡ്രോൺ ഉപയോഗിച്ച് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. കാലവസ്ഥയായിരുന്നു പ്രതികൂലമായി നിന്നത്. ഇതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനൊപ്പം തന്നെ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമങ്ങൾ നടത്താൻ വേണ്ടി കോയമ്പത്തൂരിൽ നിന്ന് സാധാരണ ഉപയോഗിക്കുന്നതിൽ നിന്നും വലിയ ഡ്രോണും കോസ്റ്റ് ഗാർഡിന്റെ എയർലിഫ്റ്റിങ് ടീമിനെയും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുകയായിരുന്നു. ഇതിനിടെയാണ് രക്ഷാപ്രവർത്തക സംഘം റോപ്പ് കെട്ടി ബാബുവിന്റെ അരികിലേക്ക് എത്തിയത്.