മഹാരാഷ്ട്രയിൽ ഏഴുപേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം എട്ടായതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ പുണെയിൽ നിന്നും ആറുപേർ പിംപരി ചിഞ്ച്വാഡിൽനിന്നുമുള്ളവരാണ്. ശനിയാഴ്ചയാണ് മഹാരാഷ്ട്രയിൽ ആദ്യമായി ഒമിക്രോൺബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ്-ഡൽഹി വഴി മുംബൈയിലെത്തിയ 33-കാരനിലാണ് ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.