നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ശേഖരവർമ്മ രാജാവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹർ ആണ്. ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്കി’നു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പോളി ജൂനിയർ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എസ്.രഞ്ജിത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും.
കനകം കാമിനി കലഹം ആണ് നിവിൻ പോളി നായകനായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. രാജീവ് രവിയുടെ ‘തുറമുഖം’, ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പടവെട്ട്’ എന്നിവയാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് പ്രോജക്ടുകൾ.