സഹോദരിയുമായി സുഹൃത്ത് ഒളിച്ചോടിയതിന്റെ പ്രതികാരം; വീടിന് തീയിട്ടു, യുവാവ് അറസ്റ്റിൽ

ചവറ: വീടിനു തീയിട്ട കേസിൽ യുവാവ് അറസ്റ്റിൽ. പന്മന മനയിൽ വിനീത് ഭവനിൽ വിനേഷ് (33) ആണ് അറസ്റ്റിലായത്. തന്റെ സഹോദരിയുമായി സുഹൃത്ത് ഒളിച്ചോടിയതിന്റെ പ്രതികാരമായി ഇയാൾ സുഹൃത്തിന്റെ വീടിനു തീയിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 15നു രാത്രി 9.45ന് പന്മന മുല്ലക്കേരി പൈനുവിള കോളനിയിൽ രാമചന്ദ്രൻ ആചാരിയുടെ വീടാണ് തീകത്തി നശിച്ചത്.

ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. ചവറ അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് സമീപത്തെ മറ്റ് വീടുകളിലേക്ക് തീപടരാതിരിക്കാൻ സഹായകമായത്. രാമചന്ദ്രന്റെ മകൻ രാഹുലും വിനേഷും അടുത്ത സുഹൃത്തുക്കളായിരുന്നു. തുണി കത്തിച്ച് കിടപ്പുമുറിയിലെ കിടക്കയിൽ ഇടുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

മുൻപ് നടന്ന വധശ്രമക്കേസിലെ പ്രതികൂടിയാണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ പറഞ്ഞു. എസ്ഐമാരായ എസ്.സുകേഷ്, എ.നൗഫൽ, ആന്റണി, എഎസ്ഐ ഷിബു, എസ്‌സിപിഒ ഷെഫീക്ക്, തമ്പി, പി.അനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7