‘രാവിലെ 6ന് ഇന്ധനവില മാറും; നികുതി കുറച്ചതോടെ പമ്പ് ഉടമകൾക്ക് വൻനഷ്ടം’

തിരുവനന്തപുരം: കേന്ദ്രം നികുതി കുറച്ചതോടെ ഉണ്ടായ ഇന്ധനവില ഇറക്കത്തിൽ 2 മുതൽ 8 ലക്ഷം രൂപ വരെ പമ്പ് ഉടമകൾക്കു നഷ്ടമായിട്ടുണ്ടെന്നു കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.എം.ബഷീർ. മാസാവസാനം ആയതിനാൽ മിക്ക പമ്പുകളിലും ഇന്ധനം കൂടുതൽ സംഭരിച്ചിട്ടുണ്ടായിരുന്നു.

‘ഒരു ‌ടാങ്കറിൽ 3 ജാറുകളിലായി 12,000 ലീറ്റർ ഇന്ധനമാണ് വിതരണം ചെയ്യുക. 6 മാസം മുൻപ് 8 ലക്ഷം രൂപയായിരുന്നത് വില കുറയുന്നതിനു മുൻപ് 13 ലക്ഷമായി. ശരാശരി 50 ലക്ഷം രൂപയിൽ പ്രവർത്തിച്ചിരുന്ന പമ്പുകളുടെ മാസച്ചെലവ് 80 ലക്ഷം രൂപയോളമെത്തി. എന്നാൽ ഇന്ധനത്തിന്റെ കമ്മിഷൻ കൂട്ടിയിട്ടില്ല. പെട്രോളിനു മൂന്നും ഡീസലിനു രണ്ടും ശതമാനമാണ് കമ്മിഷൻ. വലിയ തുക ഒരു ദിവസം കൊണ്ടു കുറച്ചതിനാൽ കൂടുതൽ നഷ്ടം സംഭവിച്ചു’– ബഷീർ പറഞ്ഞു.

രാവിലെ കൃത്യം 6ന് ആണ് ഇന്ധന വില മാറുന്നത്. ഓട്ടമേഷൻ സംവിധാനം ഉള്ള മെഷീനുകളിൽ വില തനിയെ മാറും. നിലവിൽ ഭൂരിഭാഗം പമ്പുകളിലും ഓട്ടമേഷൻ സംവിധാനമുള്ള മെഷീനുകളാണ്. സംഭരിക്കുന്ന സമയത്തെ വിലയിലായിരിക്കില്ല ഇന്ധനം വിൽക്കുക. അതു കൂടുകയും കുറയുകയും ചെയ്യാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7