ചാഞ്ചാട്ടങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,350 രൂപയും 34,800 രൂപയും ആണ് ഇന്നത്തെനിരക്ക്. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 4,330 രൂപയും പവന് 34,640 രൂപയിലും ആണ് ഇന്നലെ വ്യാപാരം നടന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ്. സ്വർണത്തിനു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,763.60 ഡോളർ ആയിരുന്നപ്പോൾ, യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 1,764.40 ഡോളറായി കുറഞ്ഞു. അമേരിക്കൻ സാമ്പത്തിക മാന്ദ്യ സൂചനകൾ ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകിയതാണ് വില വർധനയ്ക്കു കാരണം. സ്വർണത്തിന്റെ അടുത്ത ലക്ഷ്യം 1790 ഡോളറാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
സ്വർണ വില ഉയർന്നു
Similar Articles
പിണറായി വിജയന്റെ പഞ്ച് ഡയലോഗുകൾ കേട്ട് കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു…!! കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും ഒഴിവാക്കിയാൽ അവർക്ക് നല്ലതാണ്… സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ് ജനങ്ങൾ കാണുന്നതെന്നും വി.ടി ബൽറാം…!!!
പാലക്കാട്: പിണറായി വിജയന്റെ പഞ്ച് ഡയലോഗുകൾ കേട്ട് കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നും കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാൽ അവർക്ക് നല്ലതാണെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി...
നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്…!!! ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’…!! ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’… സിപിഎമ്മിനെ ട്രോളി...
പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ എ.കെ ബാലനെ പരിഹസിച്ച് വി.കെ ശ്രീകണ്ഠൻ എംപി. 'ബാലേട്ടാ ബാലേട്ടാ... എവിടെ പോയി ബാലേട്ടാ' എന്ന് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠൻ്റെ പരിഹാസം....