മനില: തെക്കൻ ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനിക വിമാനം തകർന്നു. സി–130 എന്ന വിമാനം തകർന്നതിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 15 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി ജനറൽ സിറിലിറ്റോ സോബെജാന രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.
സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് ഇറക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം. രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ടെന്നും കൂടുതൽപ്പേരെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.