ഷൊർണൂർ: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും നാശം വിതയ്ക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് സംസ്ഥാനവും കടന്നുപോകുന്നത്. കേരളം അടച്ചിടുന്ന തരത്തിലേക്ക് സർക്കാർ തീരുമാനം എടുത്തിട്ടും ജനം ഇപ്പോഴും പുറത്തിറങ്ങുന്ന സാഹചര്യമാണ്.
ഇനിയും കാര്യത്തിന്റെ ഗൗരവം മനസിലാക്കാത്ത ഇത്തരക്കാരുടെ കണ്ണു തുറക്കാൻ സഹായിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന കാഴ്ച ഉത്തരേന്ത്യയിൽ മാത്രമല്ല ഇവിടെയുമുണ്ടെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു.
ഷൊർണൂരിലെ പുണ്യതീരത്ത് ഒരേ സമയം കത്തുന്ന 15 ചിതകളുടെ വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഇത് ഉത്തരേന്ത്യ അല്ല നമ്മുടെ കേരളമാണെന്ന് വിഡിയോയ്ക്ക് കുറിപ്പും കൊടുത്തിട്ടുണ്ട്.
https://www.facebook.com/RobertJins/videos/1131899190625873/