മുഖത്തെ ശസ്ത്രക്രിയ പിഴച്ചു; നീരു വന്ന ചിത്രവുമായി നടി റെയ്സ വിൽസൺ

ത്വക്ക് ചികിത്സക്കിടെ ഡോക്ടറിനു ഗുരുതരമായ പിഴവുണ്ടായെന്ന് ആരോപിച്ച് നടി റെയ്സ വിൽസൺ. ചികിത്സയിലെ പിഴവിനെ തുടർന്ന് നീരുവന്ന് വീർത്ത മുഖത്തിന്‍റെ ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ വെളിപ്പെടുത്തൽ . ത്വക്ക് ചികിത്സയ്ക്കെത്തിയ ക്ലിനിക്കിന്‍റെയും ഡോക്ടറുടെയും പേര് വിവരങ്ങൾ നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. നടിയുടെ ഒരു കണ്ണിനു താഴെ നീരുവന്ന് വീർത്ത നിലയിലാണ്.

‘ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനാണ് പോയത്. എന്നെ നിര്‍ബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്.’-റെയ്സ കുറിക്കുന്നു.

തമിഴ് ബിഗ് ബോസ് ആദ്യ സീസൺ മത്സരാർത്ഥിയായാണ് റെയ്സ ശ്രദ്ധ നേടുന്നത്. തിരക്കേറിയ മോഡലും കൂടിയാണ് റെയ്സ. ആലീസ്, കാതലിക്ക യാരുമില്ലൈ, ഹാഷ്ടാഗ് ലവ് എന്നീ ചിത്രങ്ങളാണ് റെയ്സയുടേതായി പുറത്തിറങ്ങാനുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7