തിരുവനന്തപുരം: 12 ജില്ലകളിലായി 34 പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈന്‍ വഴിയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ആരോഗ്യമേഖലയില്‍ ഉള്‍പ്പെടുന്നതാണ് 34 പദ്ധതികളും. ആരോഗ്യമേഖലയില്‍ 3200 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വരെ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ഇതില്‍ ഒട്ടേറെ പരിപാടികളാണ് നിലവില്‍ നടന്നുവരുന്നതെന്നും, ഇതിന്റെ ഭാഗമായി 44 ഡയാലിസിസ് സെന്ററുകള്‍, 10 കാത്ത്‌ലാബുകള്‍ എന്നിവ സ്ഥാപിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
37 സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും പുതിയതായി ആരംഭിക്കാന്‍ പോകുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.