ന്യൂഡല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ ട്രയിന്‍ സര്‍വീസ് ഉടന്‍ തന്നെ പൂര്‍ണതോതില്‍ പുനരാരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചന തുടരുകയാണെന്ന് റെയ്ല്‍വേ മന്ത്രാലയം അറിയിച്ചു. കോവിഡ് രൂക്ഷമായ കാലത്തെ ലോക്ക് ഡൗണ്‍ റെയില്‍വേയുടെ വരുമാനത്തെ വലിയ തോതില്‍ ഇടിച്ചിരുന്നു.
ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് സര്‍വീസ് ഏറെക്കുറെ പൂര്‍ണമായി പുനരാരംഭിക്കാനാണ് റെയില്‍വേയുടെ നീക്കം. നിലവില്‍ 65 ശതമാനം ട്രയിനുകളും സേവനം നടത്തുന്നുണ്ട്. പ്രതിമാസം നൂറിലധികം ട്രെയിനുകളെ സര്‍വീസിനോട് കൂട്ടിച്ചേര്‍ക്കുന്നു. ജനുവരിയില്‍ മാത്രം 250 ട്രയിനുകളുടെ സര്‍വീസ് പുനരാരംഭിച്ചിരുന്നു.