പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി:രണ്ടു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് സാക്ഷിയാകുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് സമ്മേളനം കടുത്ത വെല്ലുവിളിയുടെ വേദിയാകും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഭരണസഖ്യത്തിന്റെ ഭാഗമായ ശിരോമണി അകാലി ദളും ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥാനമൊഴിയണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നില്‍വയ്ക്കും. ബജറ്റ് അവതരണ വേളയിലെ പ്രതിഷേധത്തിനും പ്രതിപക്ഷം ആലോചിക്കുന്നു.

അതേസമയം, കര്‍ഷക സമരത്തിന്റെ പേരിലെ കലാപ സമാനമായ അക്രമങ്ങളെ എടുത്തുകാട്ടി പ്രതിപക്ഷത്തെ ചെറുക്കാനാവും സര്‍ക്കാര്‍ ശ്രമം. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ കാര്‍ഷിക നിയമങ്ങളിലെ സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി സഭയില്‍ വ്യക്തമാക്കും. ചെങ്കോട്ടയിലെ സംഘര്‍ഷത്തെ സഭ അപലപിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ടുവയ്ക്കുകയും ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7