മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയത്തിലെത്തുമെന്ന് ജോ ബൈഡന്‍

വാഷിങ്ടന്‍: ജനാധിപത്യം പുലരുമെന്നും മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയത്തിലെത്തുമെന്നും ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. യുഎസ് പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണു നീങ്ങുന്നതെന്നും രാജ്യത്തെമ്പാടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അരിസോനയിലെയും ജോര്‍ജിയയിലെയും ഫലം ചൂണ്ടിക്കാട്ടി ബൈഡന്‍ പറഞ്ഞു. 40 ലക്ഷം വോട്ടുകള്‍ക്കു ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണു പ്രതീക്ഷ.

തിരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികള്‍ ആയിരിക്കാം. എന്നാല്‍ ശത്രുക്കളല്ല, നമ്മള്‍ അമേരിക്കക്കാരാണ്. – ബൈഡന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കോവിഡിനെ ചെറുക്കുക എന്നതിനായിരിക്കും പ്രാമുഖ്യമെന്നു ബൈഡന്‍ പറഞ്ഞു. നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല. എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതെ നോക്കാനാകുമെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം ന്യൂയോര്‍ക്കിലും മറ്റു ട്രംപിന്റെ വീഴ്ച ആഘോഷിക്കാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അനുകൂലികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിക്കഴിഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7