എട്ടുവർഷംമുമ്പ് ഡൽഹിയിൽ ബലാത്സംഗം ചെയ്യപ്പെട്ട നിർഭയയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ. സീമ കുശ്വാഹ ഹാഥ്റസ് പെൺകുട്ടിയുടെ കേസിലും ഹാജരാകും.
മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ സീമ വ്യാഴാഴ്ച ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ ഹാഥ്റസിൽനിന്ന് പുറത്തുപോകില്ലെന്നും അവരെ കാണാൻ ഭരണകൂടം അനുവദിക്കുന്നില്ലെന്നും സീമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെൺകുട്ടിയടെ സഹോദരനുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
കേസന്വേഷിക്കാൻ സർക്കാർ മൂന്നംഗ അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. അതിവേഗ കോടതിയാകും വിചാരണനടത്തുക. കേസിലെ നാലു പ്രതികളെയും അറസ്റ്റുചെയ്തിട്ടുണ്ട്.
ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ല -എ.ഡി.ജി.പി.
: കഴുത്തിനു പരിക്കേറ്റതാണ് മരണകാരണമെന്നാണ് ഡൽഹിയിലെ ഡോക്ടർമാരുടെ സംഘം നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതെന്നും ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എ.ഡി.ജി.പി. പ്രശാന്ത് കുമാർ പറഞ്ഞു