വയനാട് ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (august 25) 37 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതില്‍ 1100 പേര്‍ രോഗമുക്തരായി. 255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 245 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

സമ്പര്‍ക്കം മൂലം രോഗം സ്വീകരിച്ചവര്‍:

മൈസൂര്‍ റെയില്‍വേ പോലീസിലുള്ള കുന്നമംഗലം സ്വദേശി (45), മേപ്പാടി സമ്പര്‍ക്കത്തിലുള്ള 7 പേര്‍ (മൂപ്പൈനാട് സ്വദേശികളായ സ്ത്രീ 36, പുരുഷന്‍- 34, മേപ്പാടി കാപ്പന്‍കൊല്ലി സ്വദേശികളായ കുട്ടികള്‍-11, 5, 8, മുണ്ടക്കൈ സ്വദേശി- 36, മേപ്പാടി സ്വദേശിനി- 35), ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള 2 ചുള്ളിയോട് സ്വദേശികള്‍ (41, 33), ബത്തേരി സമ്പര്‍ക്കത്തിലുള്ള ദൊട്ടപ്പന്‍കുളം സ്വദേശിനി (30), 3 ഫയര്‍ലാന്‍ഡ് സ്വദേശികള്‍ (സ്ത്രീകള്‍- 62, 30, പുരുഷന്‍- 72), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള കടൽമാട് സ്വദേശി (21), വാളാട് സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശി (27), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്മാര്‍-67, 19, സ്ത്രീ-17), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പാക്കം സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 3 പാക്കം സ്വദേശികള്‍ (31, 21, 65), പോലീസ് സമ്പര്‍ക്കത്തിലുള്ള കല്‍പ്പറ്റയിലെ പോലീസ് ഉദ്യോഗസ്ഥന്‍ (28), ഉറവിടം വ്യക്തമല്ലാത്ത വെങ്ങപ്പള്ളി സ്വദേശിനി (24), മാനന്തവാടി സ്വദേശിനി (62), കോട്ടത്തറ മടക്കുന്ന് സ്വദേശി (23).

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍:

ഓഗസ്റ്റ് 24ന് മൈസൂരില്‍ നിന്നു തിരിച്ചെത്തിയ മലപ്പുറം സ്വദേശി (37),
ഓഗസ്റ്റ് 21ന് മൈസൂരില്‍ നിന്നു തിരിച്ചെത്തിയ തിരുനെല്ലി നാരങ്ങാക്കുന്ന് സ്വദേശി (14), ഓഗസ്റ്റ് 21ന് ബാംഗ്ലൂരില്‍ നിന്നു തിരിച്ചെത്തിയ വെള്ളമുണ്ട കട്ടയാട് സ്വദേശികള്‍ (പുരുഷന്‍- 50, സ്ത്രീ- 46), ഓഗസ്റ്റ് 20ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ അഞ്ചുകുന്ന് സ്വദേശി (27), ഓഗസ്റ്റ് 20ന് ഗുണ്ടല്‍പേട്ടില്‍ നിന്നു തിരിച്ചെത്തിയ ചെന്നലോട് സ്വദേശി (35), ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ ചീരാല്‍ മുണ്ടക്കൊല്ലി സ്വദേശികള്‍ (സ്ത്രീ- 33, പുരുഷന്‍- 43), ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ അമ്പലവയല്‍ ആനപ്പാറ സ്വദേശി (40), ആഗസ്റ്റ് 13ന് കര്‍ണാടകയില്‍ പോയി തിരിച്ചെത്തിയ ഇരുളം സ്വദേശി (36), ഹൈദരാബാദില്‍ നിന്നു തിരിച്ചെത്തിയ പടിഞ്ഞാറത്തറ സ്വദേശി (24).

32 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികള്‍ 7, ചൂരല്‍മല സ്വദേശികള്‍ 4, തരുവണ, മുണ്ടക്കുറ്റി സ്വദേശികളായ 3 പേര്‍ വീതം, മേപ്പാടി, കോട്ടത്തറ, വെണ്മണി സ്വദേശികളായ 2 പേര്‍ വീതം, പുല്‍പ്പള്ളി, അമ്പലവയല്‍, അഞ്ചുകുന്ന്, ആറാട്ടുതറ, പടിഞ്ഞാറത്തറ, കോട്ടത്തറ, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തര്‍, രണ്ട് ഗുണ്ടല്‍പേട്ട് സ്വദേശികള്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

197 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.08) പുതുതായി നിരീക്ഷണത്തിലായത് 197 പേരാണ്. 256 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3712 പേര്‍. ഇന്ന് വന്ന 38 പേര്‍ ഉള്‍പ്പെടെ 297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1214 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 42671 സാമ്പിളുകളില്‍ 40839 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 39476 നെഗറ്റീവും 1363 പോസിറ്റീവുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7