കെ.എസ്.ആര്‍.ടി.സി ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കുന്നു

ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെയാണ് കർണാടകത്തിലേക്ക് സർവീസ് നടത്തുന്നത്.

ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകൾ നൽകുക. കെഎസ്ആർടിസിയുടെ ഓൺലൈൻ വഴി 15 മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവീസ്. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

യാത്രാ ദിവസം ആവശ്യമായ യാത്രക്കാരില്ലാതെ സര്‍വീസ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. യാത്രക്കാര്‍ യാത്രയിലുടനീളം മാസ്‌ക് ധരിക്കേണ്ടതാണ്. യാത്ര ആരംഭിക്കുന്നതിനു മുന്‍പായി മൊബൈലില്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ യാത്രാനുമതി നിഷേധിച്ചാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്ത് നല്‍കും.

ബംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍

  • 15:00 തിരുവനന്തപുരം – ബംഗളൂരു (കോഴിക്കോട്)
  • 17:30 കോട്ടയം – ബംഗളൂരു (പാലക്കാട് – സേലം)
  • 17:31 പത്തനംതിട്ട – ബംഗളൂരു (പാലക്കാട് – സേലം)
  • 16:45 എറണാകുളം -ബംഗളൂരു (കുട്ട)
  • 20:00 തൃശ്ശൂര്‍ -ബംഗളൂരു (പാലക്കാട് – സേലം)
  • 21:00 പാലക്കാട് -ബംഗളൂരു ( സേലം)
  • 07:35 കണ്ണൂര്‍ -ബംഗളൂരു (വിരാജ്‌പേട്ട)
  • 08:00 കോഴിക്കോട് -ബംഗളൂരു (സുല്‍ത്താന്‍ ബത്തേരി)
  • 20:30 കാസര്‍കോട് -ബംഗളൂരു ( സുള്ള്യ, മെര്‍ക്കാറ, മൈസൂര്‍)

ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍

  • 15:30 തിരുവനന്തപുരം (കോഴിക്കോട്)
  • 15:45 കോട്ടയം (സേലം – പാലക്കാട്)
  • 19:32 പത്തനംതിട്ട (സേലം – പാലക്കാട്)
  • 19:00 എറണാകുളം (കുട്ട)
  • 20:00 തൃശ്ശൂര്‍ (സേലം – പാലക്കാട്)
  • 21:00 പാലക്കാട് (സേലം)
  • 09:05 കണ്ണൂര്‍ (വിരാജ്‌പേട്ട)
  • 23:45 കോഴിക്കോട് (സുല്‍ത്താന്‍ ബത്തേരി)
  • 20:30 കാസര്‍കോട് (മൈസൂര്‍, മെര്‍ക്കാറ, സുള്ള്യ)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7