യുഎഇയിലേക്ക് മടങ്ങിവരാൻ ഇനി മുതൽ മുൻകൂർ അനുമതി ആവശ്യമില്ല

ദുബായ്: യുഎഇയിലേക്ക് മടങ്ങിവരാൻ താമസവിസക്കാർക്ക് ഇനി മുതൽ ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, താമസ കുടിയേറ്റ വകുപ്പും സംയുക്തമായി എടുത്ത തീരുമാനമാണിത്. മടങ്ങിയെത്താൻ അനുമതിക്കായി കാത്തിരിക്കുന്ന ആയിരകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് വലിയ ആശ്വാസമാണ് തീരുമാനം.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മടങ്ങിയെത്താൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന യുഎഇ മുന്നോട്ട് വെച്ചിരുന്നത്. യുഎഇയിൽ കൊറോണ നിയന്ത്രണ വിധേയമായതോടെ ഇനി ഇന്ത്യക്കാർക്ക് ഐസിഎയുടെ അനുമതിയില്ലാതെ തന്നെ ഇവിടെ തിരികെയെത്താം.

തിരികെ എത്താൻ ആഗ്രഹിക്കുന്നവർക്ക് uaeentry.ica.gov.ae എന്ന വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡി നമ്പർ, പാസ്പോർട്ട് വിവരങ്ങൾ എന്നിവ രേഖപെടുത്താം. മുൻകൂർ അനുമതി മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. കൊവിഡ് 19 പരിശോധന ഉൾപ്പെടെയുള്ള മറ്റ് നിബന്ധനകളെല്ലാം തുടരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7