ബാലഭാസ്‌കറിന്റെ മരണം; സിബിഐ മാതാപിതാക്കളുടെ മൊഴിയെടുത്തു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. സി.ബി.ഐ. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അന്വേഷണങ്ങളിൽ തൃപ്തിയില്ലെന്ന് അച്ഛൻ ഉണ്ണി പറഞ്ഞതായാണ് വിവരം. അപകടത്തെക്കുറിച്ച് കലാഭവൻ സോബി നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. കേസിൽ കലാഭാവൻ സോബിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തത്. ഇതിന് പിന്നാലെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7