തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്: കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എൻഐഎ

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എൻഐഎ. കെ.ടി റമീസ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരവാദ ബന്ധം സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങൾക്ക് നാളെ മറുപടി നൽകും. അതേസമയം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും എൻഐഎ വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദലി, മുഹമ്മദ് ഇബ്രാഹിം, കെ.ടി.റമീസ് എന്നിവരുടെ മൊഴി കൂടുതൽ അറസ്റ്റുകൾക്ക് വഴിതെളിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കെ.ടി.റമീസിന്റെ കൈവശം 50 സിം കാർഡുകളും
നിരവധി മൊബൈൽ ഫോണുകളും ഇയാൾ ഉണ്ടായിരുന്നു. ഇവയെല്ലാം നിയമവിരുദ്ധ പ്രവൃത്തികൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ആരുമായൊക്കെ റമീസ് ബന്ധപ്പെട്ടെന്ന് പരിശോധിക്കുന്നതായും എൻഐഎ ചൂണ്ടിക്കാട്ടി.

അതേസമയം കേസിൽ എം.ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. എന്നാൽ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. മാത്രമല്ല ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാനുമുണ്ട്. ഇവ പരിശോധിച്ച ശേഷമാകും നടപടി. ഇതിനിടെ ഭീകരവാദ ബന്ധം സംബന്ധിച്ച് നാളെ കോടതിയിൽ നൽകാനുള്ള റിപ്പോർട്ട് തയ്യാറായിട്ടുണ്ടെന്നും കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി റിപ്പോർട്ടിലുള്ളതായും ഏജൻസി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7