ആഗോള വിപണിയില്‍ ഇതാദ്യമായി എക്കാലത്തെയും ഉയര്‍ന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വര്‍ണവില വീണ്ടും കുതിച്ചു.
സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്.
യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനയ്ക്കുപിന്നില്‍.
2011 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില ഇതോടെ ഇതാദ്യമായി മറികടന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1.5ശതമാനം ഉയര്‍ന്ന് 1,928 ഡോളറിലെത്തി. 1,920.30 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്നവില.
ദേശീയ വിപണിയില്‍ പത്തുഗ്രാം തനിത്തങ്കത്തിന്റെ വിലയില്‍ 800 രൂപ വര്‍ധിച്ച് 51,833 രൂപയായി. വെള്ളിയുടെ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. എംസിഎക്‌സ് വെള്ളി ഫ്യൂച്ചേഴ്‌സ് വില 5.5ശമതാനം ഉയര്‍ന്ന് കിലോഗ്രാമിന് 64,617 രൂപയായി.
follow us: PATHRAM ONLINE LATEST NEWS