മീര മിഥുന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു; സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നതെന്ന് നടി

നടിയും മോഡലുമായ മീര മിഥുന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. കറുപ്പിന്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ താന്‍ പങ്കുവയ്ക്കുന്നതെന്ന് മീര പറയുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ് കൂടി നടി ഇതോടൊപ്പം പങ്കുവയ്ക്കുന്നു. സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ പേരില്‍ സമൂഹത്തില്‍ നിലനിന്ന ലിംഗ അസമത്വത്തെ പെരിയാര്‍ ചോദ്യം ചെയ്തു. സ്ത്രീ വിമോചനത്തിനായി അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എം.കെ സ്റ്റാലിന്‍.. ഞാന്‍ ഇവിടെ തമിഴ്‌നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്- മീര കുറിച്ചു.

ആരെയും ചൂഷണം ചെയ്യരുത്, ആരും ആരെയും ദ്രോഹിക്കരുത്, എല്ലാവരും ജീവിക്കണം, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക # ജയ് പെരിയാര്‍, സ്ത്രീ ശാക്തീകരണത്തിന്റെ സ്രഷ്ടാവ്, ഇന്ന് ഞാന്‍ അദ്ദേഹത്തിന് പൂര്‍ണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു, അദ്ദേഹം നല്‍കിയ തുടക്കമാണ്, ഒരു തമിഴന്‍ എന്ന നിലയില്‍ എന്റെ അതിര്‍ത്തികള്‍ തകര്‍ക്കപ്പെട്ടത്- മീര കുറിച്ചു. മീരയുടെ ചിത്രങ്ങള്‍ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടനവധിപേര്‍ രംഗത്തെത്തി. കറുപ്പ് നിറം ശരീരത്തില്‍ പൂശുന്നതല്ല കറുപ്പിന്റെ രാഷ്ട്രീയമെന്നാണ് പ്രധാന വിമര്‍ശനം. വാര്‍ത്തകളിലിടം പിടിക്കാന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മീരയുടെ നിലപാടുകളില്‍ ആത്മാര്‍ഥതയില്ലെന്നാണ് മറ്റൊരു വിഭാ?ഗത്തിന്റെ വിമര്‍ശനം.

വിജയും രജനികാന്തും തനിക്കെതിരേ അപവാദ പ്രചരണം നടത്തുവെന്നാരോപിച്ച് കുറച്ച് നാളുകള്‍ക്ക് മുന്‍പ് മീര രം?ഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി നിയമിച്ചാല്‍ മാസങ്ങള്‍കൊണ്ട് കൊറോണയെ താന്‍ തുടച്ചു നിക്കുമെന്നും മീര പറഞ്ഞതും വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടിരുന്നു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7