ഗര്‍ഭധാരണം തടയാനായി അമ്മ ഉപയോഗിച്ച കോപ്പര്‍ ടി കയ്യില്‍പിടിച്ച് പിറന്നുവീണ കുഞ്ഞിന്റെ ചിത്രം കൗതുകമാകുന്നു. സ്ത്രീകൾ പൊതുവെ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് കോപ്പർ ടി. ഇത് യോനിക്കുള്ളിലേക്ക് നിക്ഷേപിച്ചാണ് ഗർഭധാരണം തടയുന്നത്. കോപ്പർ ടി നിക്ഷേപിച്ചാലും ഗർഭധാരണം ഉണ്ടായ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വടക്കൻ വിയറ്റ്നാമിൽ നിന്നുള്ള ഒരു നവജാത ശിശുവിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി പ്രസവിച്ച നവജാത ശിശുവിന്റേ ചിത്രമാണ് വൈറലാകുന്നത്.
ഗർഭനിരോധനത്തിനായി സ്വീകരിച്ച മാർഗം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതും കൈയിൽ പിടിച്ചു പുറത്തുവന്ന കുഞ്ഞിന്റെ ചിത്രമാണ് ശ്രദ്ധയാകർഷിക്കുന്നത്. ചിത്രത്തിൽ കറുപ്പും മഞ്ഞയും കലർന്ന കോപ്പർ ടിയാണ് കുഞ്ഞ് ഇടതുകൈയിൽ പിടിച്ചിരിക്കുന്നത്. വടക്കൻ വിയറ്റ്നാമിനെ ഹായ്പോങ്ങ് നഗരത്തിലെ ഹായ്പോങ്ങ് ഇന്റർനാഷണൽ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
കൈയിൽ കോപ്പർ ടിയും പിടിച്ചാണ് കുഞ്ഞ് പുറത്തേക്ക് വന്നതെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവോങ് പറഞ്ഞു. അസാധാരണമായി തോന്നിയതുകൊണ്ടാണ് ചിത്രമെടുക്കാമെന്ന് വിചാരിച്ചതെന്നും ഡോക്ടർ പറഞ്ഞു. ഈ ചിത്രം ഇത്രയുമധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. – ഡോക്ടർ കൂട്ടിച്ചേർത്തു. നിക്ഷേപിച്ചതിനുശേഷം കോപ്പർ ടിക്ക് സ്ഥാനചലനമുണ്ടായതുകൊണ്ടാകാം യുവതി ഗർഭം ധരിച്ചതെന്നാണ് ഡോക്ടർ പറയുന്നത്.
എന്താണ് കോപ്പർ ടി?
ഗർഭനിരോധനത്തിനായി പലതരം ഉപാധികൾ ഇന്നു നിലവിലുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഗർഭനിയന്ത്രണ ഉപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഗുളികകൾ മുതൽ സ്ത്രീകളുടെ ശരീരത്തിനുള്ളിൽ വയ്ക്കുന്ന ഉപകരണങ്ങൾ വരെയുണ്ട്. എന്നാൽ ഇത്തരം ഉപകരണങ്ങൾ ഒന്നുംതന്നെ നൂറു ശതമാനം ഫലം കാണണമെന്നില്ല.
സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന ഗർഭനിയന്ത്രണ മാർഗങ്ങളിൽ ഒന്നാണ് കോപ്പർ ടി അഥവാ ഐയുഡി. ഇംഗ്ലീഷ് അക്ഷരമാലയിലെ ടി എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള ചെന്പും പ്ലാസ്റ്റികും കലർന്ന ഉപകരണമാണ് കോപ്പർ ടി. ഇതിലെ ചെന്പ്, ബീജങ്ങളെ നശിപ്പിക്കുക വഴി ഗർഭധാരണം തടയാൻ സാധിക്കും.
സ്ത്രീകളുടെ ഫെലോപ്പിയൻ ട്യൂബിലാണ് കോപ്പർ ടി നിക്ഷേപിക്കുക. എന്നാൽ കോപ്പർ ടിയുടെ സ്ഥാനം മാറിയാൽ ഇതുകൊണ്ട് ഫലമില്ലാതെ പോകും. അഞ്ചു മുതൽ പത്തു വർഷം വരെ കോപ്പർ ടി ഉപയോഗിക്കാമെന്നു ഡോക്ടർമാർ പറയുന്നു.
സാധാരണയായി ആദ്യ പ്രസവത്തിനു ശേഷമോ രണ്ടു കുഞ്ഞുങ്ങൾക്കിടയിലെ ഇടവേളയ്ക്കായോ ആണ് കോപ്പർ ടി ധരിക്കുക. കോപ്പർ ടി ധരിക്കുന്ന സ്ത്രീകളിൽ ആദ്യ മൂന്നു മുതൽ ആറു മാസം വരെ മാസമുറയുടെ സമയത്ത് രക്തസ്രാവവും വേദനയും അനുഭവപ്പെട്ടേക്കാം. എന്നാൽ വേദന അസഹ്യമായി തോന്നിയാൽ ഡോക്ടറെ നിർബന്ധമായും കാണേണ്ടതാണ്.
FOLLOW US: pathram online latest news