തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ നിര്‍ണായക തെളിവാകാവുന്ന സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കസ്റ്റംസ് കത്ത് നല്കി. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സ്വപ്നയുടെ ഓഫീസിനു പരിസരത്തെ ദൃശ്യങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസിന് ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്ക് ഡി.ജി.പി നിര്‍ദേശം നല്കി.
നേരത്തെ കസ്റ്റംസ് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കാണിച്ച് പോലീസ് വിശദീകരണക്കുറിപ്പും ഇറക്കി. ഇതോടെയാണ് ഔദ്യോഗിക തലത്തില്‍ തന്നെ ദൃശ്യങ്ങള്‍ക്കായി കസ്റ്റംസ് ഡി.ജി.പിയെ സമീപിച്ചത്.
follow us: PATHRAM ONLINE