സ്വപ്നയ്ക്കായി സര്‍ക്കാര്‍ പ്രതിമാസം നല്‍കിയത് 2.3 ലക്ഷം; ഏഴുമാസം 16 ലക്ഷം; ഞെട്ടിക്കുന്ന കണക്കുകൾ

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനായി സര്‍ക്കാര്‍ പ്രതിമാസം നല്‍കിയത് 2,30,000 രൂപ. സ്വപ്നയുടെ സേവനത്തിന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കെഎസ്ഐടിഐഎൽ പ്രതിമാസം നല്‍കുന്നതാണ് ഈ തുക. ഇതില്‍ ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ശമ്പളമായി സ്വപ്നയ്ക്ക് കൈമാറിയത്. സ്പേസ് പാര്‍ക്കിന്റെ പേരില്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചായിരുന്നു പത്രപരസ്യമോ അപേക്ഷക്ഷണിക്കലോ ഒന്നുമില്ലാതെ സ്വപ്നയെ നിയമിച്ചത്.

ഒക്ടോബര്‍ അവസാനമാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ടി.ഐ.എലിന്റെ സ്പേസ് പാര്‍ക്കിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് അഥവാ പിഎംയുവില്‍ സ്വപ്നയെ നിയമിക്കുന്നത്. സ്പേസ് കോണ്‍ക്ലേവ് നടത്തുന്നതിന് മാത്രമായി രൂപീകരിച്ചതാണ് ഈ പിഎംയു. ഇതിലാണ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ലെവലിലുള്ള ജീവനക്കാരിയായി സ്വപ്ന സുരേഷ് കയറിക്കൂടുന്നത്. അതും യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായി ഒന്നരമാസത്തിനകം.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍ നിന്നുള്ള ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് 2.3 ലക്ഷം രൂപയാണ് പ്രതിമാസം നല്‍കുന്നത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് നല്‍കുന്ന ബില്ലിന് പകരമായി ഈ തുക നല്‍കും. ലാപ്ടോപ് അടക്കം സ്വപ്നയ്ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കിയത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സാണ്. ഈ ചെലവ് കുറച്ചുള്ള തുകയാണ് അവര്‍ സ്വപ്നയ്ക്ക് കൈമാറിയത്. സ്വര്‍ണക്കടത്തുകേസില്‍ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്നദിവസം വരെ ഏഴുമാസം സ്വപ്ന സ്പേസ് പാര്‍ക്ക് പിഎംയുവില്‍ ജോലി ചെയ്തു.

അതായത് പതിനാറ് ലക്ഷം രൂപ സ്വപ്നയ്ക്കായി കെ.എസ്.ഐ.ടി.ഐ.എല്‍ നല്‍കി. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിലായാണ് കോവളത്ത് സ്പേസ് കോണ്‍ക്ലേവ് കഴിഞ്ഞത്. എന്നാല്‍ നാലുമാസം കഴിഞ്ഞിട്ടും കോണ്‍ക്ലേവിനായി രൂപീകരിച്ച പി.എം.യു പിരിച്ചുവിട്ടില്ല, സ്വപ്ന ജോലിയില്‍ തുടരുകയും ചെയ്തു. കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായുള്ള ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണമെന്നാണ് ഓദ്യോഗിക വിശദീകരണം.

മിക്ക വന്‍കിട പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ ഇപ്പോള്‍ പിഎംയുകള്‍ രൂപീകരിക്കുന്നതും ഇഷ്ടക്കാര്‍ക്കാരെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ അവസരമുള്ളതുകൊണ്ടാണ്. പിഎംയുവില്‍ ആളെ എടുക്കാന്‍ പരസ്യംനല്‍കുകയോ അപേക്ഷക്ഷണിക്കുകയോ ഒന്നും വേണ്ട. കെഫോണ്‍ പദ്ധതിക്കായും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ പിഎംയുവിനെയാണ് തീരുമാനിച്ചത്. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം തെറിച്ച എം.ശിവശങ്കര്‍ തന്നെയാണ് ഈ പിഎംയുവിനെ നിശ്ചയിച്ച കമ്മിറ്റിയുടെ അധ്യക്ഷനും.

അതേസമയം

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51