വയനാട് ജില്ലയില് മൂന്നുപേര്‍ക്ക് കൂടി കോവിഡ്, രണ്ടുപേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍നിന്ന് ജൂണ്‍ 23ന് ബാവലി വഴി ജില്ലയില്‍ എത്തി തിരുനെല്ലിയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 40 കാരി, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍ നിന്നു കോഴിക്കോട് വഴി എത്തിയ 31 കാരനായ മൂപ്പൈനാട് സ്വദേശി, ജൂണ്‍ 25 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ 36 കാരനായ ചെന്നലോട് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 40 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ചുള്ളിയോട് സ്വദേശിയായ 24 കാരന്‍, ബത്തേരി സ്വദേശിയായ 47 കാരന്‍ എന്നിവരാണ് സ്രവ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ബുധനാഴ്ച്ച ആശുപത്രി വിട്ടത്.

നിരീക്ഷണത്തില്‍ പുതുതായി 258 പേര്‍ കൂടി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതുതായി 258 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3723 പേര്‍. 47 പേര്‍ ജില്ലാ ആശുപത്രിയിലും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 320 ആളുകള്‍ ഉള്‍പ്പെടെ 1785 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുളളത്. 241 പേര്‍ ബുധനാഴ്ച്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 3241 സാമ്പിളുകളില്‍ 2626 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2563 നെഗറ്റീവും 63 പോസിറ്റീവുമാണ്. 611 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപന പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4988 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3961 ല്‍ 3926 നെഗറ്റീവും 35 പോസിറ്റീവുമാണ്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7