കൊച്ചി: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാതശിശുവിനെ ഷിജു ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നേപ്പാള്‍ സ്വദേശിനിയായ ഭാര്യ സഞ്ജ മായ. തന്നെ പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും സമ്മതിക്കില്ല. കുഞ്ഞ് തന്റെയാണോ എന്ന് സംശയമുണ്ടായിരുന്നു. പെണ്‍കുഞ്ഞായതിന്റെ താല്‍പര്യം ഇല്ലായ്മയും കുഞ്ഞിനെ ഉപദ്രവിക്കാന്‍ കാരണമായി’ എന്ന് അമ്മ പറയുന്നു.
കുഞ്ഞിനെയും ഇയാള്‍ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. എതിര്‍ക്കുമ്പോള്‍ കുഞ്ഞ് തന്നിഷ്ടക്കാരിയായി വളരാതിരിക്കാനാണ് എന്നാണ് പറയുക. കരയുമ്പോള്‍ വായില്‍ തുണി വയ്ക്കുന്നതു പോലെയുള്ള ക്രൂരതയും ഇയാള്‍ ചെയ്യുമായിരുന്നെന്നും ഇവര്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം ചെയ്ത നേപ്പാള്‍ സ്വദേശിനിയായ തന്റെ ഭാര്യയെ ഷിജുവിന് സംശയമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ദിവസം രാത്രി കുഞ്ഞ് നല്ല കരച്ചിലായിരുന്നു. എടുത്തു കൊണ്ട് നടക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്തിയാലും പിന്നെയും തുടരും. ഇതിനിടെ ഉറക്കം നഷ്ടപ്പെടുന്നതിന്റെ ദേഷ്യത്തിലായിരുന്നു ഷൈജു. കുഞ്ഞിന് സുഖമില്ലാഞ്ഞ് കരയുന്നു എന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. ഒടുവില്‍ കരച്ചില്‍ മാറ്റാം എന്നു പറഞ്ഞ് എടുത്തു. കുഞ്ഞിന്റെ കവിളിലടിച്ചു. കട്ടിലിലേയ്ക്ക് എറിഞ്ഞു. ഇതോടെ ഉറക്കെ കരഞ്ഞ കുഞ്ഞ് പിന്നെ നിശബ്ദമാകുകയായിരുന്നു. കുഞ്ഞിന് പരുക്ക് പറ്റിയിട്ടുണ്ടെന്നു മനസിലായതോടെ ആശുപത്രിയില്‍ പോകണം എന്നു വാശിപിടിച്ചു. കുഞ്ഞ് ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്നത് മനസിലായി. കുറെ സമയം കൂടി കഴിഞ്ഞാണ് കുഞ്ഞിനെ എടുത്ത് ആശുപത്രിയിലേയ്ക്കിറങ്ങിയത്. തുടര്‍ന്നാണ് അവിടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.
അങ്കമാലി ജോസ്പുരത്ത് വാടകക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 57 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജല്‍ ചികില്‍സയിലിരിക്കുന്ന കുഞ്ഞിന്റെ നില മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്.
follow us pathram online