കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങള്‍… ആറു പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്

കോട്ടയം ജില്ലയില്‍ പതിമൂന്നു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിക്കുകയും നാലു പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ഭേദമായത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആറു പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. മുംബൈയില്‍നിന്നു വന്ന മകള്‍ക്കും മകളുടെ നാലു വയസ്സുകാരിയായ കുട്ടിക്കുമൊപ്പം ഹോം ക്വാറൻ്റീനില്‍ കഴിഞ്ഞിരുന്ന ഒരു ആശാ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കം മുഖേന രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ ആറുപേര്‍ ക്വാറൻ്റീന്‍ കേന്ദ്രങ്ങളിലും മൂന്നു പേര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂന്നു പേര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

മുംബൈയില്‍ നിന്ന് എത്തി മെയ് 19 ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(23), അബുദാബിയില്‍ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പെരുമ്പായിക്കാട് സ്വദേശി (58), അബുദാബിയില്‍ നിന്ന് എത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശി(36) എന്നിവരാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പുറമെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചിതിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേഗമായിട്ടുണ്ട്.

നിലവില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ 39 പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 31 പേരും പാലാ ജനറല്‍ ആശുപത്രിയില്‍ 23 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനു പുറമെ ജില്ലയില്‍നിന്നുള്ള മൂന്നു പേര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നുണ്ട്.

Get covid updates: FOLLOW US- PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7