ഇളയ ദളപതി വിജയ്ക്ക് ഇന്ന് 46ാം പിറന്നാള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ് ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ വഴി വിജയ്യുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമാലോകവും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
1974 ജൂണ്‍ 22 നാണ് വിജയ്യുടെ ജനനം. തമിഴ് ചലച്ചിത്രനിര്മ്മാതാ!വായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയ് ജനിച്ചത്. വിദ്യാഭ്യാ!സം പൂര്‍ത്തീകരിച്ചത് ചെന്നയിലെ ലൊയൊള കോളേജില്‍ നിന്നാണ്. 1999 ഓഗസ്റ്റ് 25 ന് വിജയ് സംഗീതയെ വിവാഹം ചെയ്തു. ജാസണ്‍ സഞ്ജയും ദിവ്യ സാഷയുമാണ് മക്കള്‍.
തന്റെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത നാളെയ തീര്‍പ്പ് (1992) എന്ന സിനിമയിലൂടെയാണ് വിജയ് തമിഴ് സിനിമയിലേക്ക് എത്തിയത്. അച്ഛന്റെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ വിജയ് പിന്നീട് സിന്ദൂരപാണ്ടി (1993), രസികന്‍ (1994), വിഷ്ണു (1995) തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.
പക്ഷേ ഈ സിനിമകളൊന്നും വിജയ്ക്ക് സിനിമാ രംഗത്ത് തന്റേതായ ഒരിടം നേടിക്കൊടുക്കാനായില്ല. വിജയ് എപ്പോഴും എസ്.എ.ചന്ദ്രശേഖരന്റെ മകനായിരുന്നു. അച്ഛന്റെ പേരിലുളള ഈ ടാഗില്‍നിന്നും പുറത്തുവരാനായി ആരാധകരെ രസിപ്പിക്കുന്ന ദേവ (1995), ചന്ദ്രലേഖ (1995), കോയമ്പത്തൂര്‍ മാപ്പിളൈ (1996) തുടങ്ങി സിനിമകള്‍ ചെയ്തു. വിക്രമന്റെ പൂവേ ഉണക്കാകെ (1996) സിനിമയാണ് വിജയ്യുടെ കരിയറിലെ മികച്ച ഹിറ്റ്.
വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു സിമ്രാന് നായികയായ തുളളാത മനവും തുള്ളും(1999), ജ്യോതിക നായികയായ ഖുശിയും (2000). ഈ രണ്ടു സിനിമകളിലൂടെ വിജയ് റൊമാന്റിക് ഹീറോ എന്ന ഇമേജ് നേടി. എഴില്‍ സംവിധാനം ചെയ്ത തുളളാത മനവും തുളളും സിനിമ അതിലെ ക്ലൈമാക്സ് രംഗത്തിലൂടെ ഇന്നും വിജയ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധായകന് ലോകേഷ് കനകരാജ് സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
22nd June : 12:00 AM. #Thalapathy poster ilana epdi 😊 This one is for you guys 🎊🎉🎁 Koluthungadaaaaaa #Master #HBDTHALAPATHYVijay pic.twitter.com/G7vGKVvx00
— Jagadish (@Jagadishbliss) June 21, 2020
FOLLOW US: pathram online